Skip to main content

തൃക്കൈകുത്ത് പാലം ശിലാസ്ഥാപനം മന്ത്രി നിര്‍വഹിക്കും

 

വണ്ടൂര്‍ - നിലമ്പൂര്‍ മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തൃക്കൈകുത്ത് പാലം യാഥാര്‍ഥ്യമാവുന്നു. പാലത്തിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 10ന് വൈകീട്ട് 5.20ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിക്കും. 2019-20 ബജറ്റിലാണ്  പാലത്തിനായി 10 കോടി 90 ലക്ഷം രൂപ അനുവദിച്ചത്.
നിലമ്പൂരില്‍ നിന്ന് കുതിരപ്പുഴയ്ക്ക് കുറുകെയാണ് പാലം നിര്‍മിക്കുന്നത്. മമ്പാട് പഞ്ചായത്തിലെ വള്ളിക്കെട്ട്, തൃക്കൈകുത്ത്, വണ്ടൂര്‍ പഞ്ചായത്തിലെ കാപ്പില്‍, കാഞ്ഞിരം പാടം പ്രദേശങ്ങളിലുള്ളവര്‍ നിലമ്പൂരിലെത്താന്‍ പുളിക്കലോടി വഴി 10 കിലോമീറ്ററോളമാണ്  ചുറ്റി സഞ്ചരിക്കുന്നത്.  പാലം വരുന്നതോടെ ദൂരം രണ്ടര കിലോമീറ്ററായി ചുരുങ്ങും. ഇതോടെ ജനങ്ങളുടെ ദീര്‍ഘ നാളായുള്ള ആവശ്യത്തിനാണ് പരിഹാരമാവുന്നത്.

date