Skip to main content

പൊതുതെളിവെടുപ്പ്

 

തിരൂരങ്ങാടി താലൂക്കില്‍ കണ്ണമംഗലം വില്ലേജില്‍ 425 എന്ന സര്‍വേ നമ്പറില്‍ ഗ്രാന്‍ഡ് സ്റ്റോണ്‍ മെറ്റല്‍ പ്രൈ.ലി ആരംഭിക്കാനുദേശിക്കുന്ന ബില്‍ഡിങ് സ്റ്റോണ്‍ ക്വാറിയുടെ കരിങ്കല്‍ ധാതുഖനന പദ്ധതിയുമായി ബന്ധപ്പെട്ട പൊതുതെളിവെടുപ്പ് ഫെബ്രുവരി രണ്ടിന് ഉച്ചയ്ക്ക് രണ്ടിന് മലപ്പുറം കോട്ടക്കുന്ന് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഹാളില്‍ നടത്തുന്നു.
ജില്ലാ ഹാന്റ്‌ബോള്‍ സബ്ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ്
ജില്ല ഹാന്റ്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ സബ്ജൂനിയര്‍  ഹാന്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് (ഗേള്‍സ് ആന്‍ഡ് ബോയ്‌സ്)  എം.ഐ.സി  അത്താണിക്കലില്‍ ഫെബ്രുവരി 13ന് നടത്തും. മത്സരത്തില്‍ നിന്നും എറണാകുളത്ത് നടക്കുന്ന സംസ്ഥാന സബ്ജൂനിയര്‍  മത്സരത്തിലേക്കുള്ള ജില്ലാ ടീമിനെ തെരെഞ്ഞെടുക്കും. ചാമ്പ്യന്‍ഷിപ്പില്‍  പങ്കെടുക്കുന്ന ടീമുകള്‍  അന്നേ ദിവസം രാവിലെ 8.30ന്  എം.ഐ.സി അത്താണിക്കല്‍ റിപ്പോര്‍ട്ട് ചെയ്യണം. മത്സരാര്‍ത്ഥികളുടെ കൂടെ  ഒരു പരിശീലകനു മാത്രമായിരിക്കും   പ്രവേശനം. 2005 ജനുവരി ഒന്നിന് ശേഷം ജനിച്ചവര്‍ക്കു മത്സരത്തില്‍ പങ്കെടുക്കാം. ക്ലബുകള്‍  അസോസിയേഷന്‍ നിബന്ധനകള്‍ പാലിക്കണം. ഫോണ്‍- 9447443717, 9539147725.
 

date