Skip to main content

ശ്യാം കൃഷ്ണയ്ക്ക് സഹായമെത്തും; പ്രജിതയ്ക്ക്  ആശ്വാസം

 

സെറിബ്രൽ പാഴ്സി രോഗത്തോട് പൊരുതുന്ന പത്ത് വയസുകാരൻ  ശ്യാം കൃഷ്ണക്ക് തണലൊരുക്കാൻ സാന്ത്വനസ്പർശത്തിലൂടെ വഴി തെളിഞ്ഞതിന്റെ ആശ്വാസത്തിലാണ് മാതാവ് പ്രജിത. സാന്ത്വനസ്പർശത്തിലൂടെ അടിയന്തിര ധനസഹായമായി 25,000 രൂപയാണ് പ്രജിതയ്ക്കും മകനും ലഭിച്ചത്.

ചികിത്സാ സഹായം തേടിയാണ് അഴീക്കോട് എടമുട്ടത്ത് വീട്ടിൽ പ്രജിതയും മകൻ ശ്യാംകൃഷ്ണയും  സാന്ത്വന സ്പർശം അദാലത്തിലെത്തിയത്. ജന്മനാ സെറിബ്രൽ പാഴ്സി രോഗം ബാധിച്ച മകൻ ശ്യം കൃഷ്ണയ്ക്ക് എഴുന്നേറ്റു നില്കുന്നതിനോ നടക്കുന്നതിനോ സാധിക്കില്ല. കഴുത്ത് ഉറയ്ക്കാത്തതിനാൽ എപ്പോഴും അമ്മ  പ്രജിതയുടെ പരിചരണം  വേണം. കൂലിപ്പണിക്കാരനായ ഭർത്താവ് സജിയുടെ വരുമാനം പലപ്പോഴും വീട്ടു ചെലവിന് തന്നെ തികയാറില്ല.  കടം വാങ്ങിയും വസ്തുക്കൾ വിറ്റുമാണ്
മകന്റെ ചികിത്സയ്ക്ക് ഈ കുടുംബം വക കണ്ടെത്തുന്നത്. അദാലത്തിൽ 
ഇവരുടെ പരാതി കേട്ട കൃഷി മന്ത്രി വി എസ് സുനിൽ കുമാർ അടിയന്തിര സഹായമായി തുക അനുവദിക്കുകയായിരുന്നു. കൂടാതെ അര മണിക്കൂറിൽ  പൊതുവിതരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇവരുടെ റേഷൻ കാർഡ് ബി പി എൽ ആക്കി നൽകുകയും ചെയ്തു. ശ്യാം കൃഷ്ണയുടെ തുടർ ചികിത്സയ്ക്കാണ് തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടറെയും ചുമതലപ്പെടുത്തി. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി സ്വന്തമായി വീടിനുള്ള അപേക്ഷ പ്രജിതയിൽ നിന്ന് എഴുതിവാങ്ങാനും മന്ത്രി അധികൃതർക്ക്  നിർദേശം നൽകി.

date