Skip to main content

മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രത്തിൽ സൗജന്യ പരിശീലനം

 

 

 

കേരള കാർഷിക സർവകലാശാലയിലെ കശുമാവ് ഗവേഷണ കേന്ദ്രം,  കൊച്ചിയിലെ കശുമാവ് കൊക്കോ വികസന ഡയറക്ടറേറ്റ്, ദേശീയ കാർഷിക നൈപുണ്യ കൗൺസിൽ എന്നിവ  സംയുക്തമായി മാടക്കത്തറ  കശുമാവ് നഴ്സറിയിൽ സൗജന്യ പരിശീലനം നൽകുന്നു.25 ദിവസമാണ്  പരിശീലന കാലയളവ്. 

അപേക്ഷകൾ നേരിട്ടോ തപാൽമാർഗമോ  ഇമെയിലിലോ ഫെബ്രുവരി 10 ന്   5  മണിക്ക് മുമ്പായി മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രം ഓഫീസിൽ ലഭിക്കണം. രാവിലെ 8  മണിമുതൽ വൈകിട്ട് 5 മണിവരെയാണ് പരിശീലനം.  കശുമാവ്  നഴ്സറിയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും പ്രായോഗിക പരിജ്ഞാനം നൽകും. താല്പര്യമുള്ള തൊഴിൽരഹിതരായ സ്ത്രീകൾക്കും  ദാരിദ്ര്യരേഖക്ക് താഴെയുള്ള വ്യക്തികൾക്കും   അപേക്ഷിക്കാം. തിരഞ്ഞെടുക്കുന്ന  25 പരീക്ഷാർത്ഥികൾ മുഴുവൻ ദിവസവും പൂർണമായും പരിശീലന പരിപാടിയിൽ പങ്കെടുക്കണം. പങ്കെടുക്കുന്ന പരിശീലനാർഥികൾക്ക്  പദ്ധതി നിഷ്കർഷിക്കുന്ന അർഹമായ യാത്ര താമസ ചിലവുകളും,  പരിശീലനാനന്തര  സഹായവും 

നൽകുമെന്നും 

കശുമാവ് ഗവേഷണ കേന്ദ്രം ഹെഡ്  ഇൻ ചാർജ് അറിയിച്ചു.

ഫോൺ : 0487- 2980339

9567785724

 

ഇ മെയിൽ : crsmadakkathara@kau.in

date