Skip to main content

ആത്മ അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു

 

 

മതിലകം ബ്ലോക്ക് പഞ്ചായത്തിൽ പട്ടികജാതി  കർഷകർക്കുള്ള ആത്മ 2020-21 അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു. പഞ്ചായത്തിന് കീഴിൽ വരുന്ന എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം, മതിലകം, പെരിഞ്ഞനം, കയ്പമംഗലം,  എടത്തിരുത്തി എന്നീ ഏഴ് പഞ്ചായത്തുകളിലെ കൃഷിഭവനുകളിൽ ഉൾപ്പെടുന്ന കർഷകർക്കാണ് അപേക്ഷിക്കാൻ അവസരം. അപേക്ഷകൻ കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യ സംരക്ഷണം, തേനീച്ച പരിപാലനം, കോഴി വളർത്തൽ, കൂൺ കൃഷി, ജൈവവള ഉൽപാദനം, മണ്ണിര വള ഉത്പാദനം തുടങ്ങിയവ പരമാവധി ഉൾപ്പെടുത്തി സമ്മിശ്ര കൃഷിരീതി അവലംബിച്ചിട്ടുണ്ടാകണം. അപേക്ഷകരിൽ നിന്നും ബ്ലോക്ക് തെരഞ്ഞെടുക്കുന്ന വിജയിക്കും പതിനായിരം രൂപ ക്യാഷ്  അവാർഡ് നൽകും. അപേക്ഷകൾ ഫെബ്രുവരി ഒൻപതിനുള്ളിൽ അതത് കൃഷിഭവനുകളിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:  0480 2852800

date