Skip to main content

സഹകരണ സംഘങ്ങൾ വഴി  വിതരണം ചെയ്തത് 36,25,92,300 രൂപയുടെ സാമൂഹ്യ സുരക്ഷാ പെൻഷൻ 

 

 

ജില്ലയിൽ ജനുവരി മാസത്തിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ ഇനത്തിൽ സഹകരണ സംഘങ്ങൾ വഴി വിതരണം ചെയ്തത് 36,25,92,300 രൂപ. 158 സഹകരണ

സംഘങ്ങൾ വഴിയാണ്

2,48,078 ഗുണഭോക്താക്കൾക്ക് പെൻഷൻ നൽകിയത്. സംസ്ഥാന സർക്കാർ ഉത്തരവനുസരിച്ച് ജനുവരി മാസം മുതൽ കൂട്ടി നൽകിയ തുകയായ 1500 രൂപയാണ് ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തത്. 27610 ഗുണഭോക്താക്കൾക്ക് 4,10,08,200രൂപ കർഷക തൊഴിലാളി പെൻഷനായും, 1,26,823 പേർക്ക് 18,30,46,200 രൂപ

വാർദ്ധക്യകാല പെൻഷനായും,18,963 പേർക്ക് 2,81,68,200 രൂപ വികലാംഗ പെൻഷൻ ഇനത്തിലും വിതരണം ചെയ്തു. കൂടാതെ 8003 ഗുണഭോക്താക്കൾക്ക് 1,18,39,800 രൂപ അവിവാഹിത പെൻഷൻ ആയും, 66679 പേർക്ക് 9,85,29,900 രൂപ വിധവ പെൻഷൻ ആയും വിതരണം ചെയ്തു.  ബന്ധപ്പെട്ട സംഘങ്ങളുടെ അക്കൗണ്ടിലേക്ക് തുക അനുവദിച്ച് കൊടുത്താണ് പെൻഷൻ വിതരണം ആരംഭിച്ചിട്ടുള്ളതെന്നും തൃശൂർ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഇൻ ചാർജ് ശബരിദാസൻ എം അറിയിച്ചു.

date