Skip to main content

കലാമണ്ഡലത്തിൽ നടത്താനിരുന്ന പുരസ്കാര സമർപ്പണവും ഫെല്ലോഷിപ്പ് - എൻഡോവ്മെന്റ് വിതരണവും മാറ്റിവെച്ചു 

 

 

കഥകളി ആചാര്യനും കലാമണ്ഡലം എക്സിക്യൂട്ടീവ് ബോർഡ് അംഗവുമായിരുന്ന മാത്തൂർ ഗോവിന്ദൻകുട്ടി ആശാന്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് കേരള കലാമണ്ഡലത്തിൽ ഇന്ന് (ഫെബ്രുവരി 5) നടത്താനിരുന്ന പുരസ്കാര സമർപ്പണ ചടങ്ങ് മാറ്റിവച്ചു. സംസ്ഥാന കഥകളി പുരസ്കാരം, പല്ലാവൂർ അപ്പുമാരാർ പുരസ്കാരം, നൃത്തനാട്യ പുരസ്കാരം എന്നിവയുടെ സമർപ്പണമാണ് ഫെബ്രുവരി 5ന് കലാമണ്ഡലത്തിൽ നടത്താനിരുന്നത്. പുരസ്കാര സമർപ്പണവും കേരള കലാമണ്ഡലം ഫെല്ലോഷിപ്പ് എൻഡോവ്മെന്റ് വിതരണത്തിന്റെയും പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് കലാമണ്ഡലം ഓഫീസ് അറിയിച്ചു.

date