Skip to main content

'സർക്കാരിന്റെ അഞ്ച് വർഷങ്ങൾ': ഫോട്ടോ പ്രദർശനവുമായി ജില്ലാ ഇൻഫർമേഷൻ വകുപ്പ് ആദ്യപ്രദർശനം ഇന്ന് (ഫെബ്രുവരി 5) കൊടുങ്ങല്ലൂരിൽ

 

 

സർക്കാരിന്റെ ജനക്ഷേമകരമായ പ്രവർത്തനങ്ങളും വികസനപദ്ധതികളും പ്രചരിപ്പിക്കുന്നതിന് ജില്ലയിൽ പ്രാദേശിക വികസന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ അഞ്ച് പൊതുഇടങ്ങളിൽ ഫോട്ടോ എക്സിബിഷൻ നടത്തുന്നു. ഫെബ്രുവരി 5 മുതൽ 14 വരെ കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി, ചാലക്കുടി, കുന്നംകുളം എന്നിവിടങ്ങളിൽ രണ്ട് ദിവസം വീതമാണ് എക്‌സിബിഷൻ നടത്തുക. 

 

ആദ്യപ്രദർശനം ഫെബ്രുവരി 5,6 തീയതികളിൽ കൊടുങ്ങല്ലൂർ പോലീസ് മൈതാനിയിൽ നടക്കും. അഞ്ചിന് രാവിലെ പത്തിന് അഡ്വ വി ആർ സുനിൽകുമാർ എംഎൽഎ പ്രദർശനം ഉദ്ഘാടനം ചെയ്യും. കൊടുങ്ങല്ലൂർ നഗരസഭ  ചെയർപേഴ്‌സൺ എം യു ഷിനിജ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ മുഖ്യാതിഥിയാകും. കൊടുങ്ങല്ലൂർ നഗരസഭ വൈസ് ചെയർമാൻ കെ ആർ ജൈത്രൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യുവൽ, കൊടുങ്ങല്ലൂർ തഹസിൽദാർ കെ രേവ എന്നിവർ പങ്കെടുക്കും.

date