Post Category
കുടുംബശ്രീ വിവിധ തസ്തികകളിലേക്കുള്ള എഴുത്ത് പരീക്ഷ ഫെബ്രുവരി 6 ന്
കുടുംബശ്രീ കേരള ചിക്കൻ കമ്പനിയിലേക്ക് ഫാം സൂപ്പർവൈസർ, ലിഫ്റ്റിംഗ് സൂപ്പർവൈസർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്കുള്ള എഴുത്തു പരീക്ഷ ഫെബ്രുവരി 6 ന് തൃശ്ശൂർ കുട്ടനെല്ലൂർ അച്യുതമേനോൻ ഗവ കോളേജിൽ വെച്ച് നടത്തും. ഫാം സൂപ്പർവൈസർ ലിഫ്റ്റിങ് സൂപ്പർവൈസർ തസ്തികയിലേക്ക് അർഹരായ 115 ഉദ്യോഗാർഥികൾക്ക് രാവിലെ 11 മണി മുതൽ 12.30 വരെയും, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയിലേക്കുള്ള 37 ഉദ്യോഗാർഥികൾക്ക് 2 മണി മുതൽ 3.30 വരെയും പരീക്ഷ നടക്കും. ഫോൺ, ഇ മെയിൽ മുഖേന അറിയിപ്പ് ലഭിച്ചവർ ആണ് പരീക്ഷ ക്ക് എത്തേണ്ടതെന്ന് ജില്ലാ മിഷൻ കോർഡിനേറ്റർ കെ വി ജ്യോതിഷ് കുമാർ അറിയിച്ചു.
date
- Log in to post comments