കാസര്‍കോട് ഇനിയും മുന്നോട്ട്: വികസനഫോട്ടോ പ്രദര്‍ശനം തുടങ്ങി
സംസ്ഥാന സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചകളുമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ ചെറുവത്തൂര്‍ ഇഎംഎസ് സ്മാരക ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടത്തുന്ന വികസനഫോട്ടോ പ്രദര്‍ശനം കാസര്‍കോട് ഇനിയും മുന്നോട്ട് എം.രാജഗോപാലന്‍ എം എല്‍ എ യും ലൈഫ് പദ്ധതി ഗുണഭോക്താക്കളായ ചെറുവത്തൂര്‍ സിന്ദു ചന്ദ്രന്‍, കുട്ടമത്ത് സുബ്രഹ്‌മണ്യന്‍, കൊളക്കാട് പി സവിത, സുബൈദ എന്‍ ചെറുവത്തൂര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പസിഡണ്ട് സി വി പ്രമീള അധ്യക്ഷത വഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി ജെ സജിത് എന്നിവര്‍ വിശിഷ്ടാതിഥികളായി. വൈസ് പ്രസിഡണ്ട് രാഘവന്‍ പി വി വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍പത്മിനി പി, സ്ഥിരം സമിതി അധ്യക്ഷന്‍ ഗിരീഷ് ഐപിആര്‍ഡി കണ്ണൂര്‍റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വി. സുഗതന്‍ സി ഡി എസ് ചെയര്‍പേഴ്സണ്‍ റീന എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ സ്വാഗതവും അസി.എഡിറ്റര്‍ പി പി വിനീഷ് നന്ദിയും പറഞ്ഞു.
- Log in to post comments