Post Category
ഭൂമി കൃഷിയോഗ്യമാക്കൽ പ്രവൃത്തി ഉദ്ഘാടനം മന്ത്രി ടി പി രാമകൃഷ്ണൻ നിർവ്വഹിച്ചു
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് നിറവ് പദ്ധതിയിലുൾപ്പെടുത്തി ആവടുക്ക പാടശേഖരത്തിലെ 40 ഏക്കർ ഭൂമി കൃഷിയോഗ്യമാക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവ്വഹിച്ചു.
ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി അദ്ധ്യക്ഷനായി ബ്ലോക്ക് പേരാമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി ബാബു, വാർഡ് മെമ്പർ ടി കെ ശൈലജ, ഡോ. യു ജയകുമാർ, ജനപ്രതിനിധികൾ, പാടശേഖരസമിതി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments