Skip to main content

അവാര്‍ഡ് മികവില്‍ കോഴിക്കോട് : സംസ്ഥാന കായകല്പ് അവാര്‍ഡ് പ്രഖ്യാപിച്ചു

 

 

 

 

കോഴിക്കോട് : കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന കായകല്പ് അവാര്‍ഡ്         ആരോഗ്യമന്ത്രി  കെ.കെ. ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു.  സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളിലെ ശുചിത്വം, പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡാണ്  കായകല്പ്. കേരളത്തിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ (പി എച്ച് സി), സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍(സി എച്ച് സി) എന്നിവയില്‍ നിന്നും തെരഞ്ഞെടുത്ത  മികച്ച ആശുപത്രികള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്.  ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാര്‍ഡ് നിർണയ കമ്മിറ്റികളിലൂടെയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുക്കുന്നത്.  
ജില്ലാതല ആശുപത്രികളില്‍ 93 ശതമാനം മാര്‍ക്ക് നേടി കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രി(കോട്ടപറമ്പ്) ഒന്നാം സ്ഥാനമായ 50 ലക്ഷം രൂപ കരസ്ഥമാക്കി. കണ്ണൂര്‍ മങ്ങാട്ടു പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കാണ് രണ്ടാം സ്ഥാനം.
    സബ് ജില്ലാതലത്തില്‍  രണ്ടാം സ്ഥാനം കോഴിക്കോട് കുറ്റ്യാടി താലൂക്ക് ആശുപത്രിക്ക് ലഭിച്ചു. പത്ത് ലക്ഷം രൂപയാണ് അവാര്‍ഡ്തുക.  സംസ്ഥാനതല  കമന്‍ഡേഷന്‍ അവാര്‍ഡ്  ഒരു ലക്ഷം രൂപ കൊയിലാണ്ടി  താലൂക്ക് ഹെഡ് ക്വോട്ടേഴ്‌സ് ആശുപത്രിക്ക് ലഭിച്ചു. 
        70 ശതമാനത്തില്‍  മുകളില്‍ മാര്‍ക്കുള്ള മികച്ച സി എച്ച് സി കള്‍ക്കുള്ള സംസ്ഥാനതല കമന്‍ഡേഷന്‍ അവാര്‍ഡ് സി എച്ച് സി തലക്കുളത്തൂര്‍ , സി എച്ച് സി ഒളവണ്ണ തുടങ്ങിയ  സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍ കരസ്ഥമാക്കി.      അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് വിഭാഗങ്ങളില്‍ 70 ശതമാനം  മാര്‍ക്കിനു മുകളില്‍ നേടിയ  യു പി എച്ച് സികള്‍ക്കുള്ള കമന്‍ഡേഷന്‍ അവാര്‍ഡായ 50,000 രൂപ കോഴിക്കോട് കിണാശ്ശേരി യു പി എച്ച് സിക്കു ലഭിച്ചു
       ജില്ലാതലത്തില്‍  ഒന്നാംസ്ഥാനം 92.5 ശതമാനം  മാര്‍ക്കോടെ മേപ്പയൂര്‍ കുടുംബാരോഗ്യകേന്ദ്രം കരസ്ഥമാക്കി.  2 ലക്ഷം രൂപയാണ് അവാര്‍ഡ്തുക.  രണ്ടാം സ്ഥാനം 91.5 ശതമാനം മാര്‍ക്ക് നേടിയ   കൊടിയത്തൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിനും മൂന്നാം സ്ഥാനം 90 ശതമാനം മാര്‍ക്ക് നേടിയ  എടച്ചേരി കുടുംബാരോഗ്യകേന്ദ്രത്തിനും ലഭിച്ചു.  50,000 രൂപ വീതമാണ് അവാര്‍ഡ്തുക.

date