Skip to main content

മുതുകാട് ഗവ.ഐടിഐ കെട്ടിട ശിലാസ്ഥാപനം മന്ത്രി ടി പി രാമകൃഷ്ണൻ നിർവ്വഹിച്ചു

 

 

 

പേരാമ്പ്ര മുതുകാട് ഗവ.ഐടിഐയുടെ കെട്ടിട ശിലാസ്ഥാപനം തൊഴിൽ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ നിർവ്വഹിച്ചു. 
കെട്ടിടം പൂർത്തിയാവുന്നതോടെ അക്കാദമിക്, അഡ്മിനിസ്ട്രേറ്റിവ് ,ഹോസ്റ്റൽ, കോട്ടേഴ്സ്, കാൻ്റീൻ തുടങ്ങിയവ യാഥാർഥ്യമാവുമെന്ന് മന്ത്രി പറഞ്ഞു. ഇഡോർ കോർട്ട്, പ്ലേഗ്രൗണ്ട് എന്നിവയും ഒന്നാം ഘട്ടത്തിൽ സജ്ജീകരിക്കും. സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങുന്നതോടെ പുതിയ ട്രേഡുകൾ ആരംഭിക്കാം. ഐ ടി ഐയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിക്കും. 
കേരളത്തെ വൈജ്ഞാനിക . സമൂഹമാക്കി പരിവർത്തനപ്പെടുത്താനുള്ള  വിപുലമായ പദ്ധതികൾ സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിൽ സർക്കാർ മികച്ച നടപടികളാണ് സ്വീകരിച്ചത്. ഈ സർക്കാർ അധികാരത്തിലേറിയതിനു ശേഷം 22 പുതിയ ഐടിഐകൾ  ആരംഭിച്ചു. 12 ഐടിഐകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നു. തൊഴിൽ ഉറപ്പു വരുത്തുന്ന ട്രേഡുകൾ ആരംഭിക്കുകയും നൈപുണ്യ വികസന പരിശീലന പരിപാടികൾ ആവിഷ്ക്കരിക്കുകയും ചെയ്തതായി മന്ത്രി പറഞ്ഞു.

ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ അദ്ധ്യക്ഷത വഹിച്ചു. എംപ്ലോയ്‌മെന്റ് ആന്റ് ട്രെയിനിങ് ഡയറക്ടർ ഡോ എസ് ചിത്ര, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു, ചക്കിട്ടപ്പാറ വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, ചക്കിട്ടപ്പാറ ഗ്രാമഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ ശശി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു വത്സൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇ എം ശ്രീജിത്ത്, സിഡിഎസ് ചെയർപേഴ്‌സൺ ഷീന നാരായണൻ, ആർഡിടി കണ്ണൂർ ജോയിന്റ് ഡയറക്ടർ കെ പി ശിവശങ്കരൻ, ഉത്തരമേഖല ട്രെയിനിങ് ഇൻസ്‌പെക്ടർ  സി രവികുമാർ, കോഴിക്കോട് നോഡൽ ഐടിഐ പ്രിൻസിപ്പാൾ എം എ ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

date