ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കോഴിക്കോട് മാളിക്കടവ് ജനറല്‍ ഐ.ടി.ഐയില്‍ മെഷിനിസ്റ്റ് ട്രേഡിലും എംപ്ലോയബിലിറ്റി ഇന്‍സ്ട്രക്ടര്‍ തസ്തികയിലും ഓരോ ഒഴിവുണ്ട്. ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യു ഫെബ്രുവരി ഒന്‍പതിന് രാവിലെ 11 മണിക്ക് കോഴിക്കോട് ഗവ.ഐ.ടി.ഐയില്‍ നടക്കും.
മെഷിനിസ്റ്റ് ട്രേഡ് യോഗ്യത: മെഷിനിസ്റ്റ് ട്രേഡില്‍ എന്‍.ടി.സി അല്ലെങ്കില്‍ എന്‍.എ.സിയും മൂന്നുവര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എന്‍ജീനീയറിങ്ങില്‍ ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. എംപ്ലോയബിലിറ്റി ഇന്‍സ്ട്രക്ടര്‍ യോഗ്യത: എം.ബി.എ/ബി.ബി.എ/ സോഷ്യല്‍ വെല്‍ഫയര്‍/ എക്കണോമിക് ബിരുദവും ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയവും. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, ജനനതീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് ഐ.ടി.ഐയില്‍ പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകേണ്ടതാണ്. ഫോണ്‍ നമ്പര്‍- 0495 2377016.
- Log in to post comments