Skip to main content

ജില്ലാ വെക്ടർ കണ്ട്രോൾ യൂണിറ്റിന് കീഴിൽ ഫീൽഡ് വർക്കർ നിയമനം

 

 

ജില്ലയിലെ വെക്ടർ കൺട്രോൾ യൂണിറ്റിന് കീഴിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഫീൽഡ് വർക്കർ ജീവനക്കാരെ നിയമിക്കുന്നു. കൊതുക് ജന്യ രോഗങ്ങളായ ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയ പകർച്ചവ്യാധികളുടെ പ്രതിരോധപ്രവർത്തനങ്ങളായ പൊതുസ്ഥല ശുചീകരണം, കൊതുകിന്റെ ഉറവിട നശീകരണം, കൂത്താടി നശീകരണ സ്പ്രേയിങ്, ഫോഗിംഗ്, ഇൻഡോർ സ്പേസ് സ്പ്രേ, റസിഡൻഷ്യൽ സ്പ്രേ മുതലായവ നടപ്പാക്കുന്നതിനാണ് നിയമനം. ഏഴാം ക്ലാസ് മിനിമം വിദ്യാഭ്യാസ യോഗ്യതയും 18നും 50നും ഇടയിൽ പ്രായമുള്ളവർക്കും അപേക്ഷിക്കാം. താല്പര്യമുള്ളവർ ഫെബ്രുവരി 8 നകം biologistdvcutcr@gmail.com എന്ന ഇ മെയിലിൽ അപേക്ഷിക്കണം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് ആധാർ കാർഡ് എന്നിവയും ഉൾപ്പെടുത്തണം. ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച് അർഹരായവരെ കൂടിക്കാഴ്ചക്ക് ക്ഷണിക്കും. മുൻപരിചയമുള്ള അപേക്ഷകർക്ക് മുൻഗണന നൽകുന്നതാണെന്നും ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ബയോളജിസ്റ്റ് ഇൻ ചാർജ് അറിയിച്ചു.

date