അഭിമാനത്തിന്റെ നാലു വര്‍ഷങ്ങള്‍ പിന്നിട്ട് പേരാമ്പ്ര കരിയര്‍ ഡെവപല്മെന്റ് സെന്റര്‍
തൊഴില്‍, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വഴികാട്ടിയായി അഭിമാനത്തിന്റെ നാലു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കയാണ് പേരാമ്പ്രയിലെ കരിയര്‍ ഡെവപല്മെന്റ് സെന്റര്‍.
മുന്നോട്ട് എന്ത് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരവും പരിശീലനവും നേര്‍വഴിയും നല്‍കി ഇതിനോടകം നിരവധി പേരുടെ സ്വപ്നങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ സെന്ററിനായി. തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ അകമഴിഞ്ഞ ശ്രമത്തിന്റെകൂടി ഭാഗമായാണ് കരിയര്‍ ഡെവപല്മെന്റ് സെന്ററിന്റെ ഈ മുന്നേറ്റം. നാഷണല്‍ എപ്ലോയ്മെന്റ് സര്‍വീസ് വകുപ്പിന് കീഴില്‍ ഐ.എല്‍.ഒയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് സെന്ററിന്റെ പ്രവര്‍ത്തനം. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ എക്സ്റ്റന്‍ഷന്‍ സെന്ററാണിത്.
55 ലക്ഷം രൂപ ചെലവില്‍ 2017-ലാണ് പേരാമ്പ്രയിലെ മിനിസിവില്‍ സ്റ്റേഷനില്‍ കരിയര്‍ ഡെവലപ്മെന്റ് സെന്റര്‍ ആരംഭിച്ചത്. കരിയര്‍ ഗൈഡന്‍സ് സേവനങ്ങള്‍ക്ക് മാത്രമായുള്ള ഇന്ത്യയിലെ പ്രഥമ സര്‍ക്കാര്‍ സ്ഥാപനമാണിത്. വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, സ്‌കോളര്‍ഷിപ്പ് തുടങ്ങി ഒരു വ്യക്തിയുടെ കരിയറുമായി ബന്ധപ്പെട്ട ഏതു കാര്യത്തിനും സമീപിക്കാവുന്ന കേന്ദ്രമാണിത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനകം 7418 പേര്‍ കേന്ദ്രത്തില്‍ രജിസ്ട്രേഷന്‍ നടത്തി. കേരളത്തിനു പുറത്തുള്ള, ദേശീയതലത്തില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ 105 പേര്‍ പ്രവേശനം നേടി. 11 മത്സര പരീക്ഷാ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചതില്‍ 730 പേര്‍ പങ്കെടുത്തു. റിസള്‍ട്ട് വന്നവയില്‍ റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ചത് 138 പേരാണ്. ജോബ് ഫെയര്‍ വഴി സ്വകാര്യമേഖലയില്‍ 80- ലധികം പേര്‍ക്ക് തൊഴില്‍ ലഭിച്ചു.
വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനാര്‍ഥമുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍, മികച്ച കോഴ്‌സുകളെയും തൊഴിലുകളെയും പറ്റിയുള്ള ബോധവത്കരണം എന്നീ സേവനങ്ങള്‍ക്കു പുറമെ കരിയര്‍ കൗണ്‍സലിങ്, മത്സരപരീക്ഷാപരിശീലനങ്ങള്‍, ഗോള്‍ സെറ്റിങ്, ബയോഡാറ്റ തയ്യാറക്കല്‍, അഭിമുഖ പരിശീലനം, സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേഷന്‍ പരിപാടി, കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍, പട്ടികജാതി-വര്‍ഗവിഭാഗക്കാര്‍ക്കും വനിതകള്‍ക്കും പ്രത്യേകപരിപാടികള്‍ തുടങ്ങിയവയും സെന്റര്‍ നല്‍കിവരുന്നു. ട്രെയ്നിങ് ഹാള്‍, കംപ്യൂട്ടര്‍ ലാബ്, കരിയര്‍ ലൈബ്രറി, ഇന്റര്‍നെറ്റ് സൗകര്യം, കരിയര്‍ ഇന്‍ഫര്‍മേഷന്‍ ഡാറ്റാബേസ് തുടങ്ങിയ സൗകര്യങ്ങളെല്ലാം സെന്ററില്‍ ലഭ്യമാണ്. തൊഴില്‍ നൈപുണ്യം വര്‍ദ്ധിപ്പിച്ച് ജോലിയില്‍ കൂടുതല്‍ മികവുറ്റവരാകാന്‍ പരിശീലനങ്ങള്‍ നല്‍കുക, ഓണ്‍ലൈന്‍ അപേക്ഷകള്‍ അയക്കാനുള്ള സംശയനിവാരണം എന്നിവയും ഇവിടെയുണ്ട്. ഐടി ഓഫീസര്‍്, കരിയര്‍് കൗൗണ്‍സിലര്‍്, വൊക്കേഷണല്‍ ഗൈഡന്‍്സ് വിദഗ്ധനും എംപ്ളോയ്മെന്റ് ഓഫീസറുമായ സെന്റര് മാനേജര്‍ എന്നിവരുടെ സേവനം സെന്ററില്‍ ലഭ്യമാണ്.
- Log in to post comments