Skip to main content

വികസനത്തിന്റെ നേര്‍സാക്ഷ്യമായി ബാലുശ്ശേരിയില്‍ ഫോട്ടോ പ്രദര്‍ശനം

 

 

 

സര്‍ക്കാറിന്റെ അഞ്ചു വര്‍ഷത്തെ വികസനനേട്ടങ്ങളുടെ നേര്‍സാക്ഷ്യമായ് ബാലുശേരി മണ്ഡലത്തില്‍ കോഴിക്കോട് ജില്ലാ
 ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമായി. ജില്ലയിലെ വിവിധ വികസനപ്രവൃത്തികളുടെ 41 ഫോട്ടോകളാണ് പ്രദര്‍ശിപ്പിച്ചത്. കോവിഡ് മാനദണ്ഡം പാലിച്ചായിരുന്നു. പ്രദര്‍ശനം.
 പുരുഷന്‍ കടലുണ്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ധാരാളം പ്രതിസന്ധികള്‍ ഈ അഞ്ചു വര്‍ഷക്കാലയളവില്‍ ഉണ്ടായിട്ടും അതൊക്കെ നല്ല നിലയില്‍ അതിജീവിക്കാന്‍ നമുക്ക് കഴിഞ്ഞു. ഓരോ പ്രതിസന്ധിയും ശുഷ്‌കാന്തിയോടെ നാം നേരിട്ടു. ജില്ലയില്‍ കൊയിലാണ്ടി ,വടകര ,കോഴിക്കോട് എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച മൂന്ന് അദാലത്തുകളും ജനസൗഹൃദവും മാതൃകയുമായിരുന്നു കഴിഞ്ഞ ബ്ജറ്റ് മാനവികതയ്ക്ക് ഊന്നല്‍ നല്‍കിയുള്ളതായിരുന്നു. നാല് മിഷനില്‍ ഊന്നിയുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ വളരെ മികച്ച നിലയിലാണ് മുന്നോട്ടു പോകുന്നതെന്നും എം.എല്‍.എ. പറഞ്ഞു .
ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കോമ്പിലാട് അധ്യക്ഷയായി. വാര്‍ഡ് മെമ്പര്‍മാരായ യു. കെ വിജയന്‍,സിനി,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ .ടി.ശേഖര്‍  എന്നിവര്‍ പങ്കെടുത്തു . വൈകീട്ട് ഇപ്റ്റ നാട്ടുതുടി കലാകാരന്‍മാരുടെ നാടന്‍പാട്ടും അരങ്ങേറി.

date