Skip to main content

കാവും കുളം നവീകരണം: മൂന്നാംഘട്ട പ്രവൃത്തിക്ക് തുടക്കമായി

 

 

 

നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ കാവുംകുളം നവീകരണത്തിന്റെ മൂന്നാംഘട്ട പ്രവൃത്തി പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാവും കുളം നവീകരണത്തിനായി സംസ്ഥാന ജലവിഭവ വകുപ്പ് 25 ലക്ഷം രൂപയാണ് അനുവദിച്ചത്. രണ്ടു ഘട്ടങ്ങളിലായി ഫണ്ട് അനുവദിക്കുകയും ഇതിനോടകം പ്രവൃത്തി പൂർത്തീകരിക്കുകയും ചെയ്തു. മൂന്നാം ഘട്ടത്തിൽ കുളത്തിന്റെ  ഒരു വശം കരിങ്കൽ ഭിത്തി കെട്ടലും ചളി നീക്കം ചെയ്യുന്ന പ്രവൃത്തിക്കുമാണ്  തുടക്കമായത്. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ടി.പി ദാമോദരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. 

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ടി. എം ശശി, സ്ഥിരംസമിതി അംഗം ഷൈമ കെ.കെ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രജില വി.പി, ഷാഹിന, നിസാർ മാസ്റ്റർ, മിനി ഒ. എം തുടങ്ങിയവർ പങ്കെടുത്തു.

date