തരിശുനില കൃഷിക്ക് നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ തുടക്കം
തരിശുനില കൃഷിക്ക് നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ഇതിന്റെ ഭാഗമായി സുഭിക്ഷ കേരളം ആർ.കെ.വി.വൈ പദ്ധതികളുടെ ഭാഗമായി കൃഷിവകുപ്പും കാർഷിക യന്ത്രവൽക്കരണ മിഷനും സംയുക്തമായി നടത്തുന്ന കാർഷിക കർമസേന, കാർഷിക സേവന കേന്ദ്രം അംഗങ്ങൾക്കുള്ള പരിശീലനം പുരുഷൻ കടലുണ്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി ദാമോദരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
30 ദിവസം നീണ്ടു നില്ക്കുന്ന പരിശീലനപരിപാടി യന്ത്രവൽക്കരണ മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ചു.
കാർഷിക യന്ത്രവൽക്കരണം മിഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും കാർഷിക കർമസേന സ്പെഷൽ ഓഫീസറുമായ ഡോ യു.ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ബാലുശ്ശേരി കൃഷി അസിസ്റ്റന്റ് ഡയറക്ടർ അനിതാ പാലേരി പദ്ധതി വിശദീകരിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി. എം ശശി, നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷ പുതിയോട്ടും കണ്ടി, സ്ഥിരം സമിതി അംഗങ്ങളായ സി.സുധീഷ്, ടി.സി സുരേന്ദ്രൻ, നടുവണ്ണൂർ കൃഷി ഓഫീസർ ഷെൽജ.പി തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments