Skip to main content

സാന്ത്വന സ്പര്‍ശം അദാലത്ത്: താലൂക്കുകളുടെ സമയക്രമം

 
ഏറനാട്, കൊണ്ടോട്ടി, തിരൂരങ്ങാടി താലൂക്കുകളുടെ 'സാന്ത്വന സ്പര്‍ശം' പൊതുജന പരാതി പരിഹാര അദാലത്ത് നാളെ (ഫെബ്രുവരി ഒന്‍പതിന്) രാവിലെ ഒന്‍പതിന് കൊണ്ടോട്ടി മേലങ്ങാടി ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.  അദാലത്തിലേക്കുള്ള പരാതികള്‍ സമര്‍പ്പിക്കുന്നതിനും മറ്റുമായി ഏറനാട് താലൂക്കുകളിലുള്ളവര്‍ക്ക് രാവിലെ ഒന്‍പതിനും തിരൂരങ്ങാടി താലൂക്കുകളിലുള്ളവര്‍ക്ക് ഉച്ചക്ക് 12 നും കൊണ്ടോട്ടി താലൂക്കുകളിലുള്ളവര്‍ക്ക് ഉച്ചക്ക് രണ്ടിന് ശേഷവും പങ്കെടുക്കാം. നിലമ്പൂര്‍, പെരിന്തല്‍മണ്ണ താലൂക്കുകളുടെ അദാലത്ത് നിലമ്പൂര്‍ ഒ.സി.കെ ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 11ന് രാവിലെ ഒന്‍പതിന് നടക്കും. പെരിന്തല്‍മണ്ണ താലൂക്കുകളിലുള്ളവര്‍ക്ക് രാവിലെ ഒന്‍പതിനും നിലമ്പൂര്‍ താലൂക്കുകളിലുള്ളവര്‍ക്ക് ഉച്ചക്ക് ഒന്നിന് ശേഷവും പങ്കെടുക്കാം.

date