Skip to main content

യുവത പറയുന്നു' ഭാവി കേരള കാഴ്ചപ്പാടിൻ്റെ  ഉദ്ഘാടനം 12 ന് 

 

സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഭാവി കേരളം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച്   സമൂഹത്തിലെ വ്യത്യസ്ത തുറകളിലുള്ള  ബഹുമുഖ പ്രതിഭകളുടെയും വ്യക്തിത്വങ്ങളുടെ അഭിപ്രായ സ്വരൂപണം നടത്തുന്നതിന്റെ ഭാഗമായി 'യുവത പറയുന്നു' എന്ന പേരിൽ പരിപാടി സംഘടപ്പിക്കുന്നു.

 

ഫെബ്രു. 12 ന് വൈകീട്ട് 4. 30ന് മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി യുടെ ഉദ്ഘാടനം ഓൺലനായി നിർവഹിക്കും. യുവജനകാര്യ വകുപ്പ് മന്ത്രി ഇ പി ജയരാജൻ അധ്യക്ഷത വഹിക്കും. ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് സ്വാഗതം പറയും.

 

ജില്ലയിലെ 13 മണ്ഡലങ്ങളിലും ഇതിന്റെ ഭാഗമായി പരിപാടികൾ സംഘടിപ്പിക്കും. ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം, ഗുരുവായൂർ, നാട്ടിക, തൃശൂർ, ഒല്ലൂർ, പുതുക്കാട്, ഇരിങ്ങാലക്കുട, ചാലക്കുടി, കൈപ്പമംഗലം, മണലൂർ, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലാണ് യൂത്ത് കോർഡിനേറ്റർമാരുടെ മേൽനോട്ടത്തിൽ അഭിപ്രായ സദസ് സംഘടിപ്പിക്കുക.

 

സാഹിത്യം, കല, സിനിമ, അഭിഭാഷകർ, യുവ കർഷകർ തുടങ്ങി സമൂഹത്തിന്റെ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരിൽ തിരഞ്ഞെടുക്കപ്പെടുന്ന 15 പേർക്ക് തങ്ങളുടെ അഭിപ്രായങ്ങൾ നേരിട്ട് പറയുന്നതിനുള്ള അവസരം ഉണ്ടാകും..

അല്ലാത്തവർക്ക് അവരുടെ അഭിപ്രായങ്ങൾ വെള്ളപേപ്പറിൽ എഴുതി നൽകാം. ഒരാളുടെ അവതരണത്തിന്റെ പരമാവധി സമയം മൂന്നു മിനിറ്റാണ്. വിവിധ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന അഭിപ്രായയങ്ങൾ ക്രോഡീകരിച്ച് പുസ്തകമാക്കി മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്യും.

date