Skip to main content

മത്സ്യകൃഷി അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയ്ക്കു പരിഹാരമാര്‍ഗം - മന്ത്രി ജെ  മേഴ്‌സിക്കുട്ടിയമ്മ  

തൊഴിലില്ലാത്ത അഭ്യസ്തവിദ്യര്‍ നിരവധി കടന്നുവരുന്ന മേഖലയായി മത്സ്യകൃഷി മാറിയെന്ന് ഫിഷറീസ് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.  ബ്രൂഡ് ബാങ്ക് ആന്‍ഡ് വിത്തുല്പാദന യൂണിറ്റ് പദ്ധതി ഉദ്ഘാടനംആയിരം തെങ്ങില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി .ചടങ്ങില്‍ ആര്‍ രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. തദ്ദേശസ്ഥാപനങ്ങള്‍ മത്സ്യകൃഷിക്ക് പദ്ധതി യിനത്തില്‍ കൂടുതല്‍ തുക വകയിരുത്തണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ സമാനതകളില്ലാത്ത വികസനമാണ് മത്സ്യമേഖലയില്‍ സംഭവിച്ചതെന്ന് അധ്യക്ഷത വഹിച്ച  ആര്‍.രാമചന്ദ്രന്‍ എംഎല്‍എ പറഞ്ഞു. ചടങ്ങില്‍ തദ്ദേശസ്ഥാപന പ്രതിനിധികളായ യു ഉല്ലാസ്, എം എ മുഹമ്മദ് അന്‍സാരി, വസന്ത രമേശ്, നിഷാ അജയകുമാര്‍, പ്രേമചന്ദ്രന്‍, ചീഫ് എഞ്ചിനീയര്‍ എം എ മുഹമ്മദ് അന്‍സാരി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍  സുഹൈര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
കരിമീന്‍ വിത്തുല്പാദനം വര്‍ധിപ്പിക്കുന്നതിനും ഗുണമേ•യുള്ള മാതൃ മത്സ്യങ്ങളുടെ വര്‍ധനവ് ഉറപ്പുവരുത്തുന്നതിനും അഡാക്കിന്റെ നിയന്ത്രണത്തിലാണ് ബ്രൂഡ് ബാങ്ക്. പ്രധാനമന്ത്രി സമ്പദായോജന പ്രകാരം 500 ലക്ഷമാണ് അടങ്കല്‍ തുക.
(പി.ആര്‍.കെ നമ്പര്‍.403/2021)

 

date