Skip to main content

കുളത്തൂപ്പുഴയില്‍ പുതിയ കന്നുകാലി പരിപാലന പരിശീലന കേന്ദ്രം

  ഹൈടെക് ഡയറി ഫാം വികസനത്തിന്റെ ഭാഗമായി ക്ഷീര കര്‍ഷകര്‍ക്ക് കന്നുകാലി വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നതിനായി കുളത്തൂപ്പുഴയില്‍ പുതിയ പരിശീലന കേന്ദ്രം പൂര്‍ത്തിയായി. കെട്ടിടത്തിന്റെ ഉദ്ഘാടനം വനം-വന്യജീവി, ക്ഷീര വികസന വകുപ്പ് മന്ത്രി കെ രാജു ഓണ്‍ലൈനായി നിര്‍വഹിച്ചു.
കുളത്തൂപ്പുഴ ഹൈടെക് ഡയറി ഫാം ക്ഷീരമേഖലയിലെ ഒരു മാതൃകാ സ്ഥാപനമാണ്. ഈ മേഖലയിലെ സാങ്കേതിക വിദഗ്ധര്‍ ക്ഷീരകര്‍ഷകര്‍, കുടുംബശ്രി തുടങ്ങിയ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങള്‍ എന്നിവര്‍ക്ക്  ശാസ്ത്രീയമായ കന്നുകാലി വളര്‍ത്തലിലും അനുബന്ധ   പ്രവര്‍ത്തനങ്ങളിലും  പരിശീലനം നടത്തിവരുന്നുണ്ട്. പരിശീലനത്തിന് എത്തുന്നവര്‍ക്ക് താമസിക്കുവാനും മറ്റ് സൗകര്യങ്ങള്‍ക്കുമായാണ് പുതിയ പരിശീലന കേന്ദ്രം ഒരുക്കിയിട്ടുള്ളത്.  ക്ഷീര മേഖലയുടെ സമഗ്ര വികസനത്തിനായി വകുപ്പ് സംഘടിപ്പിക്കുന്ന എല്ലാ പരിശീലനവും കേന്ദ്രം മുഖേന ലഭ്യമാകുന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രന്‍ അധ്യക്ഷയായി.  ജില്ലാ പഞ്ചായത്ത് അംഗം കെ അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം റെജി ഉമ്മന്‍,  വാര്‍ഡ് മെമ്പര്‍ മേഴ്‌സി ജോര്‍ജ്, കെ എല്‍ ഡി ബോര്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ ജോസ് ജയിംസ് തുടങ്ങിയവര്‍ പങ്കെടുത്തു.
 (പി.ആര്‍.കെ നമ്പര്‍.404/2021)

date