Skip to main content

വനം മ്യൂസിയം കെട്ടിടത്തിന്റെ ഉദ്ഘാടനവും പുനരധിവാസ പദ്ധതി ആദ്യഗഡു വിതരണവും ഇന്ന്(ഫെബ്രുവരി 15)

കുളത്തൂപ്പുഴ റെയിഞ്ചില്‍ പുതുതായി നിര്‍മിച്ച വനം മ്യൂസിയം കെട്ടിടത്തിന്റെ ഉദ്ഘാടനവും സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയുടെ ആദ്യഗഡു വിതരണവും വനം-വന്യജീവി-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു ഇന്ന്(ഫെബ്രുവരി 15) നിര്‍വഹിക്കും. വൈകിട്ട് അഞ്ചിന് കുളത്തൂപ്പുഴ വനം മ്യൂസിയം അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍ അധ്യക്ഷനാകും. എന്‍ കെ പ്രേമചന്ദ്രന്‍ എം പി മുഖ്യാതിഥിയാകും.
ദക്ഷിണമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍ കുമാര്‍, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍മാരായ പി കെ കേശവന്‍, ഡി കെ വര്‍മ്മ, ജി പ്രമോദ് കൃഷ്ണന്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ ഐ പ്രദീപ്കുമാര്‍, മുന്‍ എം എല്‍ എ പി എസ് സുപാല്‍, കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍, ഹാബിറ്റാറ്റ് ടെക്‌നോളജി ചെയര്‍മാന്‍ ഡോ ജി ശങ്കര്‍, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രന്‍, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ അനില്‍കുമാര്‍, റീന ഷാജഹാന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി ലൈലാബീവി, പി ജയകൃഷ്ണന്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍.414/2021)

date