Skip to main content

സാന്ത്വനം ഈ സ്പര്‍ശം; തണലായി സര്‍ക്കാര്‍

പതിനാല് വര്‍ഷം മുന്‍പ് അപകടത്തില്‍ ഇടതു കാലിന് വൈകല്യം സംഭവിച്ച സുഭാഷ് സ്ട്രെച്ചറിന്റെ സഹായത്തോടെയാണ് കരുനാഗപ്പള്ളി ലോര്‍ഡ്‌സ് പബ്ലിക്   സ്‌കൂളില്‍ നടന്ന അദാലത്തിലേക്ക് എത്തിയത്. മന്ത്രിമാരെ നേരിട്ട് കണ്ട് പരാതി പറയാനെത്തിയ സുഭാഷിന് സാന്ത്വന സ്പര്‍ശം തണലായി.
38 വയസുള്ള സുഭാഷ് കരുനാഗപ്പള്ളി സ്വദേശിയാണ്. അച്ഛനും അമ്മയും മരിച്ചതിനു ശേഷം പെങ്ങളുടെ വീട്ടിലാണ് സുഭാഷ് താമസിക്കുന്നത്. 80 ശതമാനത്തോളാം വൈകല്യമുള്ള സുഭാഷിന് മറ്റ് ജോലിക്കൊന്നും പോകാന്‍ കഴിയാത്ത സാഹചര്യമാണ്.
അപേക്ഷയുമായി എത്തിയ സുഭാഷിന്റെ അവസ്ഥ ആര്‍. രാമചന്ദ്രന്‍ എം എല്‍ എ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ മന്ത്രി സി രവീന്ദ്രനാഥ് ഉടന്‍തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 25,000 രൂപയുടെ ചികിത്സാ ധനസഹായം അനുവദിക്കുകയായിരുന്നു.
തങ്ങളെപ്പോലെയുള്ളവരുടെ അവസ്ഥയറിഞ്ഞു കരുതലേകുന്ന മന്ത്രിയോടും സര്‍ക്കാരിനോടുമുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്താന്‍ സുഭാഷ് മറന്നില്ല.
(പി.ആര്‍.കെ നമ്പര്‍.417/2021)

 

date