Skip to main content

അദാലത്ത് ഹരിതാഭമാക്കി ഹരിത കര്‍മ്മസേന

കരുനാഗപ്പള്ളി ലോര്‍ഡ്‌സ് പബ്ലിക് സ്‌കൂളില്‍ നടന്ന മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് ഹരിതചട്ട പാലനത്തില്‍ ശ്രദ്ധനേടി.  കരുനാഗപ്പള്ളി നഗരസഭയിലെ 33 ഹരിത കര്‍മ്മ സേനാംഗങ്ങളാണ് ഹരിത ചട്ട പാലനത്തില്‍ മുഴുവന്‍ സമയവും   സന്നദ്ധരായത്.
ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ജൈവ, അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് നിക്ഷേപിക്കുന്നതിനായി പ്രത്യേകം ഓലയില്‍ തീര്‍ത്ത ബിന്നുകള്‍ സ്ഥാപിച്ചിരുന്നു. പുനരുപയോഗ സാധ്യമായ സ്റ്റീല്‍ പാത്രങ്ങള്‍, ഗ്ലാസുകള്‍ തുടങ്ങിയവയില്‍ മാത്രമാണ് ആഹാരസാധനങ്ങള്‍ വിതരണം ചെയ്തത്. അദാലത്ത് പരിസരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അത് ഉടന്‍ തന്നെ നീക്കം ചെയ്ത് ഹരിതകര്‍മ്മസേനാംഗങ്ങള്‍ സന്നദ്ധരായി നിന്നു.
(പി.ആര്‍.കെ നമ്പര്‍.422/2021)

date