Skip to main content

നവീകരിച്ച തടിക്കാട്-മാത്ര-അടുക്കളമൂല റോഡ് മന്ത്രി ജി സുധാകരന്‍ നാടിനു സമര്‍പ്പിച്ചു

പ്രളയവും കോവിഡും അതിജീവിച്ച് പ്രതിസന്ധികള്‍ക്കിടയിലും വികസനത്തിന്റെ കാര്യത്തില്‍ കരുതലോടെയാണ് സംസ്ഥാനം  മുന്നോട്ട് പോകുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി  ജി സുധാകരന്‍. പുനലൂര്‍ നിയോജക മണ്ഡലത്തിലെ  മുളയ്ക്കല്‍ കരവാളൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നവീകരിച്ച തടിക്കാട്-മാത്ര-അടുക്കളമൂല റോഡിന്റെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.    കിഫ്ബിയില്‍ നിന്നും 19.10 കോടി കോടി ചെലവാക്കിയാണ്  ആധുനിക രീതിയില്‍ തടിക്കാട്-മാത്ര-അടുക്കളമൂല റോഡിന്റെ നവീകരണം പൂര്‍ത്തിയാക്കിയത്.
റോഡുകളുടെ വികസന പ്രവര്‍ത്തനങ്ങളും പുതിയ റോഡുകളുടെ നിര്‍മ്മാണങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്തതിന്റെ നേട്ടങ്ങളാണ് കേരളത്തിലെ ജനങ്ങള്‍ അനുഭവക്കുന്നതെന്നും അതിന്റെ നേട്ടം പുനലൂര്‍ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ലഭിച്ചുവെന്നും ഉദ്ഘാടന ചടങ്ങില്‍ ഓണ്‍ലൈന്‍ വഴി അദ്ധ്യക്ഷത വഹിച്ച വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ കെ രാജു പറഞ്ഞു.
തടിക്കാട്ടില്‍ നടന്ന പൊതുസമ്മേളനത്തില്‍ അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രന്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഇടമുളക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സുജ സുരേന്ദ്രന്‍, കരവാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ്  ജിഷ മുരളി, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ പി രാജീവ്,  മുഹമ്മദ് അന്‍സാരി, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ സി ജോസ്, പഞ്ചായത്ത് അംഗം  ഷൗക്കത്ത്, പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍  അജിത്ത് രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു

  (പി.ആര്‍.കെ നമ്പര്‍.423/2021)

date