Skip to main content

പാലക്കോട് ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ ഹൈടെക് കെട്ടിടം നാടിന് സമര്‍പ്പിച്ചു

വെളിയം പാലക്കോട് ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിന് പുതിയ ഹൈടെക് കെട്ടിടമായി. ഉദ്ഘാടനം പി അയിഷാ  പോറ്റി എം എല്‍ എ ഓണ്‍ലൈനായി നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നാല് മിഷനുകള്‍ വഴി സമാനതകളില്ലാത്ത വികസനമാണ് സാധ്യമായിരിക്കുന്നത്. വിദ്യാഭ്യാസമേഖലയില്‍  ഇന്ന് കാണുന്ന മാറ്റം അതിന്റെ തെളിവാണ്. സര്‍ക്കാര്‍ സ്‌കൂളുകള്‍  ഹൈടെക്  നിലവാരത്തിലേക്ക് ഉയര്‍ത്തി  വിദ്യാര്‍ഥികളുടെ പഠനാന്തരീക്ഷം മെച്ചപ്പെടുത്താന്‍ കഴിഞ്ഞെന്നും  എം എല്‍ എ പറഞ്ഞു.
പി അയിഷാ പോറ്റി എം എല്‍ എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും  72 ലക്ഷം രൂപ ചെലവിട്ടാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ഇരുനിലകളിലായി   ആറു ക്ലാസ് റൂമുകള്‍, ഓഫീസ് റൂം, സ്റ്റാഫ് റൂം എന്നീ സൗകര്യങ്ങളോടെയാണ് നിര്‍മാണം.
ചടങ്ങില്‍ വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ ബിനോജ് അധ്യക്ഷനായി.  ജില്ലാ പഞ്ചായത്ത് അംഗം ജയശ്രീ വാസുദേവന്‍ പിള്ള, പി ടി എ പ്രസിഡന്റ് ആര്‍ സന്തോഷ്, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം സജനി ഭദ്രന്‍, വെളിയം ഗ്രാമപഞ്ചായത്ത് അംഗം എം ബി പ്രകാശ്, ബ്ലോക്ക് പഞ്ചായത്തംഗം ജി തോമസ്, വിവിധ വാര്‍ഡ് മെമ്പര്‍മാരായ ബി ജി അജിത്ത്, സി ഗീതാകുമാരി, ജയ രഘുനാഥ്, വി പി ശ്രീലാല്‍, സംഘാടകസമിതി ചെയര്‍മാന്‍ എസ് ബിനു, പ്രഥമാധ്യാപിക കെ ഗീതകുമാരി അമ്മ, സ്‌കൂള്‍ ലീഡര്‍ എസ് നിരഞ്ജന തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.424/2021)

date