Skip to main content

സാന്ത്വന സ്പര്‍ശം: 2.17 കോടി രൂപ ധനസഹായം

കരുനാഗപ്പള്ളി ലോഡ്‌സ് പബ്ലിക് സ്‌കൂളില്‍  കരുനാഗപ്പള്ളി, കുന്നത്തൂര്‍ താലൂക്കുകളിലേക്കായി നടന്ന സാന്ത്വന സ്പര്‍ശം അദാലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ട് കോടി പതിനേഴ് ലക്ഷത്തി അറുപതിനായിരം രൂപ അനുവദിച്ചു.
കരുനാഗപ്പള്ളി താലൂക്കില്‍   1.40 കോടി രൂപയും കുന്നത്തൂരില്‍ 77,50,000  രൂപയുമാണ്  അനുവദിച്ചത്.
കരുനാഗപ്പള്ളി താലൂക്കില്‍ നിന്നുള്ള 1187 ഉം കുന്നത്തൂരില്‍ നിന്നുള്ള 373 അപേക്ഷകളും ഉള്‍പ്പടെ ആകെ 1560 അപേക്ഷകളാണ് അദാലത്തില്‍ നേരിട്ട്  പരിഗണിച്ചത്. ഇതില്‍  624 എണ്ണം തീര്‍പ്പാക്കി. സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളേണ്ടവ അതിനായി അയയ്ക്കും. ഇരു താലൂക്കുകളില്‍ നിന്നും മുന്‍ഗണനേതര വിഭാഗത്തില്‍ നിന്നും മുന്‍ഗണനാ വിഭാഗത്തിലേക്ക്  റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതിനായി  അപേക്ഷകള്‍   പരിഗണിച്ചതില്‍ 152 എണ്ണം തീര്‍പ്പാക്കി. കരുനാഗപ്പള്ളി താലൂക്കില്‍ 11 പട്ടയങ്ങള്‍ വിതരണം ചെയ്തു. കുന്നത്തൂരിലെ പട്ടയ വിതരണം  ഫെബ്രുവരി 15 ന് കുന്നത്തൂരില്‍  നടക്കുന്ന സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മാണോദ്ഘാടന ചടങ്ങില്‍ വിതരണം ചെയ്യും.
(പി.ആര്‍.കെ നമ്പര്‍.425/2021)

 

date