Skip to main content

കോവിഡ് 347, രോഗമുക്തി 253

ജില്ലയില്‍ ഇന്നലെ(ഫെബ്രുവരി 14) 347 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 253 പേര്‍  രോഗമുക്തരായി. വിദേശത്ത് നിന്നെത്തിയ എട്ടുപേര്‍ക്കും സമ്പര്‍ക്കം വഴി 333 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ടു പേര്‍ക്കും നാലു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.  
കൊല്ലം കോര്‍പ്പറേഷനില്‍ 35 പേര്‍ക്കാണ് രോഗബാധ. കാവനാട്-അഞ്ച്, ഇരവിപുരം-നാല് എന്നിങ്ങനെയാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതര്‍.
മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കര-12, കരുനാഗപ്പള്ളി-ഒന്‍പത്, പുനലൂര്‍-ഏഴ്, പരവൂര്‍-മൂന്ന്.
ഗ്രാമപഞ്ചായത്തുകളില്‍ പവിത്രേശ്വരം-12, പെരിനാട്, തൃക്കോവില്‍വട്ടം, ശാസ്താംകോട്ട ഭാഗങ്ങളില്‍ 11 വീതവും തൊടിയൂര്‍, പനയം പ്രദേശങ്ങളില്‍ 10 വീതവും തഴവ-ഒന്‍പത്, പിറവന്തൂര്‍, നെടുവത്തൂര്‍, ചവറ, കരീപ്ര, കടയ്ക്കല്‍ എന്നിവിടങ്ങളില്‍ എട്ടുവീതവും പോരുവഴി, നെടുമ്പന, തൃക്കരുവ ഭാഗങ്ങളില്‍ ഏഴുവീതവും വെട്ടിക്കവല, മൈലം, തലവൂര്‍, ചിറക്കര, ഓച്ചിറ, ഇളമ്പള്ളൂര്‍ പ്രദേശങ്ങളില്‍ ആറുവീതവും വെസ്റ്റ് കല്ലട, വെളിയം, മയ്യനാട്, പ•ന, ഏരൂര്‍, ആദിച്ചനല്ലൂര്‍ എന്നിവിടങ്ങളില്‍ അഞ്ചുവീതവും പൂതക്കുളം, പട്ടാഴി, പട്ടാഴി വടക്കേക്കര, ക്ലാപ്പന, കൊറ്റങ്കര, കുളക്കട, കരവാളൂര്‍, എഴുകോണ്‍, ഉമ്മന്നൂര്‍, അഞ്ചല്‍, വെളിനല്ലൂര്‍, നിലമേല്‍ ഭാഗങ്ങളില്‍ നാലുവീതവും വിളക്കുടി, നീണ്ടകര പ്രദേശങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുള്ളത്.
(പി.ആര്‍.കെ നമ്പര്‍.428/2021)

date