Skip to main content

അപേക്ഷകളുടെ തീര്‍പ്പാക്കലിലാണ് അദാലത്തുകളുടെ വിജയം - മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ        

      .
നല്‍കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കി അതിന്റെ ഫലം ജനങ്ങളില്‍ എത്തുമ്പോള്‍ മാത്രമാണ് അദാലത്തുകള്‍ വിജയിക്കുകയെന്ന്  മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. സാന്ത്വന സ്പര്‍ശം മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കരുനാഗപ്പള്ളി, കുന്നത്തൂര്‍ താലൂക്കുകള്‍ക്കു വേണ്ടി കരുനാഗപ്പള്ളി ലോഡ്‌സ് പബ്ലിക് സ്‌കൂളിലാണ് അദാലത്ത് നടന്നത്. ലഭിച്ച അപേക്ഷകളില്‍ തുടര്‍നടപടികള്‍ എടുത്ത് തീര്‍പ്പാക്കാനുള്ളവ എത്രയും വേഗത്തില്‍ തീര്‍പ്പാക്കണം. ജില്ലകളില്‍ നടന്നുവന്നിരുന്ന ആദാലത്തുകളില്‍ നിരവധി അപേക്ഷകള്‍ തീര്‍പ്പാക്കി. അവയില്‍ തീര്‍പ്പാക്കാനാവാതെ കിടന്നവ തീര്‍പ്പാക്കുയായിരുന്നു മൂന്നു ദിവസങ്ങളിലായി ജില്ലയില്‍ നടന്ന അദാലത്തിലൂടെ ശ്രമിച്ചതെന്നും മന്ത്രി പറഞ്ഞു.  
ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണയാണ് നല്‍കുന്നതെന്നതിന്റെ തെളിവാണ് സാന്ത്വന സ്പര്‍ശം അദാലത്തെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു.
ജില്ലയില്‍  നടന്ന മൂന്ന് അദാലത്തുകളും മികച്ച രീതിയിലാണ് സംഘടിപ്പിച്ചതെന്ന് എം എല്‍ എ മാരായ ആര്‍ രാമചന്ദ്രനും കോവൂര്‍ കുഞ്ഞുമോനും പറഞ്ഞു.  
ഒരു മനസോടെ അദാലത്തിനു വേണ്ടി പ്രയത്‌നിച്ച ഉദ്യോഗസ്ഥരെ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അഭിനന്ദിച്ചു.
എ ഡി എം അലക്‌സ് പി തോമസ്, സബ് കലക്ടര്‍ ശിഖാ സുരേന്ദ്രന്‍, കരുനാഗപ്പള്ളി തഹസീല്‍ദാര്‍ കെ ജി മോഹന്‍, കുന്നത്തൂര്‍ തഹസീല്‍ദാര്‍ എസ് ഓമനക്കുട്ടന്‍, ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എ ആര്‍ അനീഷ്, ഹുസൂര്‍ ശിരസ്തദാര്‍ പി രാധാകൃഷ്ണന്‍ നായര്‍, ജൂനിയര്‍ സൂപ്രണ്ടുമാരായ കെ പി ഗിരിനാഥ്, അജിത് ജോയി, സബീന ബീഗം, കെ ജയകുമാര്‍ എന്നിവര്‍  അദാലത്തിന്റെ ചുക്കാന്‍ പിടിച്ചു. ജില്ലാതല ഉദ്യോഗസ്ഥര്‍ വിവിധ കൗണ്ടറുകള്‍ നിയന്ത്രിച്ചു.
 (പി.ആര്‍.കെ നമ്പര്‍.429/2021)

date