Skip to main content

കടലുണ്ടിപ്പുഴയുടെ കരയിടിഞ്ഞ ഭാഗങ്ങളില്‍ സംരക്ഷണ ഭിത്തി നിര്‍മിക്കും

 

വേങ്ങര മണ്ഡലത്തിലെ എ.ആര്‍ നഗര്‍ പഞ്ചായത്തില്‍ കടലുണ്ടിപ്പുഴയുടെ കര  ഇടിഞ്ഞ ഭാഗങ്ങളില്‍ സംരക്ഷണഭിത്തി നിര്‍മിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. അഞ്ച് സ്ഥലങ്ങളില്‍ സംരക്ഷണ ഭിത്തി നിര്‍മിക്കുന്ന പ്രവൃത്തികള്‍ക്കാണ് എസ്റ്റിമേറ്റ് തയ്യാറാക്കി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. എ.ആര്‍ നഗര്‍ പഞ്ചായത്തിലെ 19-ാം വാര്‍ഡ് പള്ളിക്കടവ് മുതല്‍ ചേലൂപ്പാടം വരെയുള്ള കടലുണ്ടിപ്പുഴയുടെ വലതുകര സംരക്ഷണത്തിനായി 30 ലക്ഷം, എ.ആര്‍ നഗര്‍ പഞ്ചായത്തിലെ വാര്‍ഡ് 19ല്‍ മൂഴി കല്ലില്‍ കടലുണ്ടിപ്പുഴയുടെ വലതുകര സംരക്ഷണത്തിനായി 43 ലക്ഷം രൂപ, എ.ആര്‍ നഗര്‍ പഞ്ചായത്തിലെ 19-ാംവാര്‍ഡില്‍ മമ്പുറം പുതിയ പാലത്തിന് മേല്‍ഭാഗത്ത് കടലുണ്ടിപ്പുഴയുടെ വലതുകര സംരക്ഷണത്തിനായി 17 ലക്ഷം രൂപ, എ.ആര്‍ നഗര്‍ പഞ്ചായത്തിലെ 19-ാംവാര്‍ഡില്‍ മൂഴികല്ലില്‍ വീട്  നമ്പര്‍ സി. 293 നോട് ചേര്‍ന്ന് കടലുണ്ടിപ്പുഴയുടെ യുടെ വലതുകര സംരക്ഷണത്തിനായി 40 ലക്ഷം രൂപ, എ.ആര്‍ നഗര്‍  ഗ്രാമപഞ്ചായത്തില്‍ മൂഴിക്കല്‍ കോളനിയില്‍ പി.എം ജാഫര്‍ എന്നിവരുടെ വീടിനോട് ചേര്‍ന്ന് റീ സര്‍വേ നമ്പര്‍. 226/14. കടലുണ്ടിപ്പുഴയുടെ വലതുകര സംരക്ഷണത്തിനായി 31ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.

date