Skip to main content

ചീരാല്‍ മാവേലി സൂപ്പര്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു

സുല്‍ത്താന്‍ ബത്തേരി ചീരാലിലെ നവീകരിച്ച മാവേലി സൂപ്പര്‍ സ്റ്റോര്‍ ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. സപ്ലൈകോ സ്റ്റോറുകള്‍ നവീകരിച്ച് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതോടെ എല്ലാ ഉത്പന്നങ്ങളും ഒരു കുടക്കീഴില്‍ എന്ന ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ലക്ഷ്യം ഫലപ്രാപ്തിയില്‍ എത്തുന്നതിന്റെ ആദ്യ ഘട്ടമായാണ് ഗൃഹോപകരണങ്ങളുടെ ലഭ്യത സപ്ലൈകോ സ്റ്റോറുകളില്‍ ഉറപ്പ് വരുത്തിയത്. സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ വിപണന രംഗത്തേക്കും സപ്ലൈകോ പ്രവേശിച്ചിട്ടുണ്ട്. ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ മിതമായ നിരക്കില്‍ വിപണനം നടത്തുന്ന ഏജന്‍സിയായി മാറാന്‍ സപ്ലൈകോയ്ക്ക് സാധിക്കും. നിരവധി പ്രതിസന്ധികള്‍ നിലനിന്ന സാഹചര്യത്തിലും സപ്ലൈകോ ഉത്പന്നങ്ങള്‍ക്ക് വില വര്‍ധിക്കില്ലെന്ന ഉത്തരവാദിത്തം നടപ്പിലാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെ മാവേലി സൂപ്പര്‍ സ്റ്റോറിന്റെ നവീകരണം പൂര്‍ത്തിയാക്കിയത്. ചടങ്ങില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ അദ്ധ്യക്ഷത വഹിച്ചു. നെന്‍മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍, ജില്ലാ സപ്ലൈ ഓഫീസര്‍ റഷീദ് മുത്തുക്കണ്ടി, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

date