Skip to main content

കടൽ സുരക്ഷായാനങ്ങളിൽ രക്ഷാ ഭടൻമാരെ  നിയമിക്കുന്നു

 

ഫിഷറീസ് വകുപ്പ്  ജില്ലയിൽ 2020 ട്രോൾ നിരോധത്തിന് ശേഷം കടൽ സുരക്ഷയ്ക്കും പട്രോളിംഗിനുമായി തെരഞ്ഞെടുക്കുന്ന ബോട്ടിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ കടൽ സുരക്ഷാ ഭടൻമാരെ നിയമിക്കുന്നു. കടലിൽ നീന്താൻ വൈദഗ്ധ്യമുളള, നല്ല കായിക ശേഷിയും 40 വയസ്സിൽ താഴെ പ്രായവുമുള്ള മത്സ്യത്തൊഴിലാളി യുവാക്കൾക്ക് അപേക്ഷിക്കാം. താൽപര്യമുളളവർ വെളളക്കടലാസിൽ തയ്യാറാക്കിയ ബയോഡാറ്റയും, പ്രായം, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളും അസിസ്റ്റന്റ് സർജനിൽ കുറയാത്ത ഡോക്ടറിൽ നിന്നും ഫിസിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും സഹിതം ഫെബ്രുവരി 19ന് രാവിലെ 10.30ന് കാഞ്ഞങ്ങാട് മീനാപ്പീസിലെ  ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. കടൽരക്ഷാ പ്രവർത്തനങ്ങളിൽ ഫിഷറീസ് വകുപ്പ് മുഖേന പരിശീലനം ലഭിച്ചവർക്കും മുൻ പരിചയമുള്ളവർക്കും മുൻഗണനയുണ്ട്.  ഫോൺ:  04672 202537 

date