പെരുമാട്ടി ഗവ. ഐ.ടി.ഐ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനം ഇന്ന്
പെരുമാട്ടി ഗവ. ഐ.ടി.ഐയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനം ഇന്ന് (ഫെബ്രുവരി 17) വൈകിട്ട് അഞ്ചിന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനാകും. 2017 മുതല്‍ മീനാക്ഷിപുരം പഞ്ചായത്ത് എല്‍.പി സ്‌കൂള്‍ കെട്ടിടത്തിലാണ് ഐ.ടി.ഐ പ്രവര്‍ത്തിച്ചിരുന്നത്. ഇറിഗേഷന്‍ വകുപ്പ് അഞ്ചേക്കറാണ് മീനാക്ഷിപുരത്ത് ഐ.ടി.ഐ.ക്കായി വിട്ടു നല്‍കിയത്.
ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 6.55 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പതിനാലോളം ട്രേഡുകളും അവയ്ക്കാവശ്യമായ ആധുനിക വര്‍ക്ക് ഷോപ്പുകള്‍, ഹോസ്റ്റലുകള്‍, ക്വാര്‍ട്ടേഴ്‌സ് എന്നിവ ഉള്‍പ്പെടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫസ്റ്റ് ഗ്രേഡ് ഐ.ടി ആയിട്ടാണ് ഈ സ്ഥാപനം വിഭാവനം ചെയ്തിരിക്കുന്നത്. രമ്യ ഹരിദാസ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി മുരുകദാസ്, ചിറ്റൂര്‍ തത്തമംഗലം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ എല്‍ കവിത, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടര്‍ എസ് ചിത്ര, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, വ്യവസായ പരിശീലന വകുപ്പ് ഉദ്യോഗസ്ഥര്‍, ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ തുടങ്ങിയവര്‍ സംസാരിക്കും.
- Log in to post comments