Skip to main content

കൗശല്‍ കേന്ദ്രയുടെയും  വിദേശഭാഷാ പരിശീലന കേന്ദ്രത്തിന്റെയും ഉദ്ഘാടനം ഇന്ന് 

 

 

 

 നൈപുണ്യ പരിശീലനത്തിനും വ്യക്തിത്വ വികസനത്തിനും യുവാക്കള്‍ക്ക് അവസരമൊരുക്കാനായി നഗരത്തില്‍ സ്ഥാപിച്ച കൗശല്‍ കേന്ദ്രയുടേയും വിദേശഭാഷാ പരിശീലന കേന്ദ്രത്തിന്റേയും ഉദ്ഘാടനം ബുധനാഴ്ച (17.2.2021) തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിക്കും. 
മാനാഞ്ചിറയിൽ പ്രവർത്തിച്ചിരുന്ന സെന്റർ പാളയം ബി. എസ്. എൻ. എൽ കെട്ടിട്ടത്തിലേക്ക് മാറ്റി പണി പൂർത്തിയാക്കി.
  ഉച്ചയ്ക്ക് 12.30-ന് നടക്കുന്ന ചടങ്ങില്‍  എം.കെ. മുനീര്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. മേയര്‍ ഡോ. ബീന ഫിലിപ്പ്, എ. പ്രദീപ്കുമാര്‍ എംഎല്‍എ.,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, കളക്ടര്‍  സാംബശിവ റാവു എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. 
  വിദേശരാജ്യങ്ങളില്‍ തൊഴില്‍ നേടുന്നതിനായി ഇംഗ്ലീഷ് ഭാഷയ്ക്കു പുറമേ മറ്റ് വിദേശ ഭാഷകളിലും പരിശീലനം നല്‍കുന്നതിനായാണ് ഓവര്‍സീസ് ഡവലപ്പമെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് പ്രൊമോഷന്‍(ഒ.ഡി.ഇ.പി.സി) മള്‍ട്ടി ലാംഗ്വേജ് ലേണിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്. ഗള്‍ഫ,് യൂറോപ്യന്‍ രാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍ കേരളത്തിലെ ഉദ്യോഗാര്‍ഥികള്‍ക്ക്  പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. 
 സ്‌കൂള്‍,കോളേജ്  വിദ്യാര്‍ത്ഥികളുടെ തൊഴില്‍ അഭിരുചി മനസിലാക്കി ഉചിതമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുള്ള ഗൈഡന്‍സ് സെല്‍, ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ്സുമായി സഹകരിച്ച് ഇംഗ്ലീഷ് ഭാഷയില്‍ നൈപുണ്യം നേടുന്നതിനായുള്ള കമ്മ്യൂണിക്കേഷന്‍സ് സെല്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുമായി സഹകരിച്ച്  കമ്പ്യൂട്ടര്‍ പരിശീലനം, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റൂഡ് പരിശീലനം എന്നിവ ഉള്‍പ്പെടുന്ന എംപ്ലോയബിലിറ്റി സെല്‍  എന്നിവയാണ് കൗശല്‍ കേന്ദ്രയില്‍ ലഭ്യമാകുന്ന സൗകര്യങ്ങള്‍.   നിലവില്‍  കൊല്ലം ജില്ലയിലെ ചവറ, പാലക്കാട് ജില്ലയിലെ കൂറ്റനാട് എന്നിവിടങ്ങളിലാണ് കൗശല്‍ കേന്ദ്ര പ്രവര്‍ത്തിച്ചുവരുന്നത്.

date