Skip to main content

 എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം    

 

 

   
     
  കോഴിക്കോട് സിവില്‍ സ്റ്റേഷനിലുളള എംപ്ലോയബിലിറ്റി സെന്ററില്‍ 2021 ഫെബ്രുവരി 13   ശനിയാഴ്ച രാവിലെ 10.30 മണിക്ക് കോഴിക്കോട് ജില്ലയിലെ സ്വകാര്യ  സ്ഥാപനങ്ങളില്‍ ഒഴിവുളള സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ ട്രെയിനീസ്, സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍-ഇംപ്ലിമെന്റേഷന്‍  (യോഗ്യത : ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ബി.ടെക്/ബി.സി.എ, എസ്.ക്യൂ.എല്‍ നോളേജ്)  ഡോട്ട് നെറ്റ് ഡെവലപ്പര്‍, ഡാറ്റാ ബേസ്  പ്രോഗ്രാമര്‍,  ഐ.ഒ.എസ്. ഡെവലപ്പര്‍,  ക്യു എ എഞ്ചിനിയര്‍  (യോഗ്യത : ബി.ടെക് , ബി.സി.എ) , എക്സിക്യൂട്ടീവ്  ക്ലയന്റ്  റിലേഷന്‍സ്             ( യോഗ്യത: എം.ബി.എ/ബിരുദം), സയന്റിസ്റ്റ് ഇന്‍ ചാര്‍ജ് (യോഗ്യത :  എം.എസ്. സി ബയോടെക്നോളജി) , പ്ലാന്റ് ടിഷ്യൂ കള്‍ച്ചര്‍ ലാബ് ടെക്നീഷ്യന്‍, പ്ലാന്റ് ടിഷ്യൂ കള്‍ച്ചര്‍ മീഡിയ പ്രിപ്പറേഷന്‍   (യോഗ്യത :  ബി.എസ്. സി ബയോടെക്നോളജി) , ഓഫീസ് സ്റ്റാഫ് വിത്ത് അക്കൗണ്ടിംഗ് (യോഗ്യത : ബികോം), സെയില്‍സ് കണ്‍സള്‍ട്ടന്റ് (യോഗ്യത : ബിരുദം, ഡ്രൈവിങ്ങ് ലൈസന്‍സ്), റിസപ്ഷനിസ്റ്റ് (യോഗ്യത : ബിരുദം), ബോഡിഷോപ്പ് അഡൈ്വസര്‍ (യോഗ്യത : ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ) പ്രൊഫഷണല്‍ സെയില്‍സ് ട്രെയിനി (യോഗ്യത :പ്ലസ് ടു),  പ്ലാന്റ് ടിഷ്യൂ കള്‍ച്ചര്‍ ലാബോറട്ടറി ഹെല്‍പേഴ്സ്, പ്ലാന്റ്  നഴ്സറി  വര്‍ക്കേര്‍സ്       (യോഗ്യത : എസ്.എസ്.എല്‍സി), സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംങ്ങ് എക്സിക്യൂട്ടീവ് (യോഗ്യത : പ്ലസ് ടു, ഡിജിറ്റല്‍ മാര്‍ക്കറ്റിംങ്ങ് സര്‍ട്ടിഫിക്കേഷന്‍),  തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250/- രൂപ ഒറ്റ തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. 
പ്രായപരിധി 35 വയസ്.  കുടുതല്‍ വിവരങ്ങള്‍ക്ക് : calicutemployabilitycentre , ഫോണ്‍ -  0495 - 2370176.

date