Skip to main content

ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

 

 

 

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് കരാര്‍/ ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാസര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം 15.02.2021 നു വൈകുന്നേരം 5 മണിക്ക് മുമ്പായി ജില്ലാ പ്രോഗ്രാം മാനേജര്‍, ആരോഗ്യകേരളം, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്- 673020 എന്ന വിലാസത്തില്‍ നിര്‍ദ്ദിഷ്ട ഫോമില്‍  അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.  അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ കവറിനു പുറത്ത് Application for.................................(തസ്തികയുടെ പേര്) എന്ന് വിശദമായി എഴുത്തേണ്ടതാണ്. അപേക്ഷ ഫോം, യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ക്ക്  ദേശീയ ആരോഗ്യദൗത്യത്തിന്റെ www.arogyakeralam.gov.inഎന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

date