Skip to main content

ജില്ലയില്‍ ഒന്‍പത് സ്‌കൂളുകളുടെ ഹൈടെക് കെട്ടിങ്ങള്‍ മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി  നിര്‍മാണം പൂര്‍ത്തിയാക്കിയ ജില്ലയിലെ ഒന്‍പത് സ്‌കൂളുകളുടെ ഹൈടെക് കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (ഫെബ്രുവരി 18) രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷനാകും. അഞ്ച് കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പെരിന്തല്‍മണ്ണ ജി.എം.എച്ച്.എസ്.എസ്, കുഴിമണ്ണ ജി.എച്ച്.എസ്.എസ്,  പേരശ്ശന്നൂര്‍ ജി.എച്ച്.എസ്.എസ്, മൂന്നു കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കരുവാരക്കുണ്ട് ജി.എച്ച്.എസ്.എസ്, തിരുവാലി        ജി. എച്ച്.എസ്. എസ്, അഞ്ചച്ചവിടി ജി.എച്ച്.എസ്, പ്ലാന്‍ ഫണ്ടില്‍ നിന്നും രണ്ട് കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ജി.യു.പി.എസ്  കരിങ്കപ്പാറ, 1.8 കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പുള്ളിയില്‍ ജി.യു.പി.എസ്, രണ്ട് കോടി ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ മീനടത്തൂര്‍ ജി.എച്ച്.എസ് എന്നീ സ്‌കൂളുകളാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്നത്.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് തയ്യാറാക്കിയ മങ്കട ജി.എച്ച്.എസ്.എസ്,  ജി.എം.എച്ച്.എസ്.എസ് കാലിക്കറ്റ് യൂനിവേഴ്സിറ്റി ക്യാമ്പസ്,  കാടഞ്ചേരി ജി.എച്ച്. എസ്.എസ് എന്നിവിടങ്ങളിലെ ഹയര്‍ സെക്കന്‍ഡറി ലാബിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. കാവന്നൂര്‍ ജി.എച്ച്.എസ്.എസ്, മൈത്ര ജി.യു.പി.എസ്, അരീക്കോട് ജി.എം.യു.പി.എസ്, ഓടോംമ്പറ്റ ജി.എല്‍.പി.എസ്, മുതുവല്ലൂര്‍ ജി.എച്ച്. എസ്.എസ് എന്നിവിടങ്ങളില്‍ പുതിയ കെട്ടിടത്തിന്റെ  ശിലാസ്ഥാപനവും നടക്കും.
 

ഇതോടെ ജില്ലയില്‍ അഞ്ച് കോടിയുടെ 11 സ്‌കൂളുകളും മൂന്ന് കോടിയുടെ 15 സ്‌കൂളുകളും ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയായി.  അടുത്ത മാസം അവസാനത്തോടെ അഞ്ച് കോടിയുടെ അഞ്ച് സ്‌കൂളുകള്‍ കൂടി പൂര്‍ത്തീകരിച്ച് 16 സ്‌കൂളുകളും മൂന്ന് കോടിയുടെ  16 സ്‌കൂളുകള്‍ കൂടി പൂര്‍ത്തീകരിച്ച് 31            സ്‌കൂളുകളും നിര്‍മാണം പൂര്‍ത്തിയാവും. നേരത്തെ പ്ലാന്‍ ഫണ്ട് അനുവദിച്ച 23 സ്്കൂളുകള്‍ പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു. പ്ലാന്‍ ഫണ്ട് അനുവദിച്ച 64 സ്‌കൂളുകള്‍ നിര്‍മാണ പുരോഗതിയിലാണ്.

date