Post Category
തീരദേശ റോഡ് നാടിന് സമര്‍പ്പിച്ചു
ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പില്‍ നിന്ന് അനുവദിച്ച 64 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിച്ച നിറമരുതൂര്‍ പഞ്ചായത്തിലെ പുതിയകടപ്പുറം-ഒട്ടുംപുറം-കാളാട് ജുമാമസ്ജിദ് റോഡ് വി.അബ്ദുറഹ്‌മാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി സൈതലവി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സജി മോള്‍, താനൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം കെ.പ്രേമ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.ടി ശശി, നിറമരുതൂര്‍ പഞ്ചായത്തംഗം സഹദുള്ള, ബാപ്പു എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments