Skip to main content

ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം റിബേറ്റ്

റിബേറ്റ് സെയില്‍സ് ക്യാമ്പയിന്റെ ഭാഗമായി മാര്‍ച്ച് 10 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് സര്‍ക്കാര്‍ റിബേറ്റ്/ഡിസ്‌കൗണ്ട് അനുവദിച്ചു. ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, ബാങ്ക് ജീവനക്കാര്‍ക്ക് ക്രഡിറ്റ് സൗകര്യവും ലഭിക്കും. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ കീഴില്‍ മലപ്പുറം മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഷോറൂമിലും വടക്കും മുറി, ചങ്ങരംകുളം, താനൂര്‍,എടപ്പാള്‍ ഷോറൂമുകളിലും, ഗ്രാമശില്പശാലകളിലും പ്രത്യേക റിബേറ്റ് ലഭിക്കും.

date