Skip to main content

ഏകദിന ശില്‍പശാല സംഘടിപ്പിച്ചു

ജില്ലാ ഭൂജലവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്ക്  ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ഭൂജല വകുപ്പിന്റെ സേവനങ്ങള്‍, ഭൂജല സംപോഷണം, സംരക്ഷണം, ഭൂജല അതോറിറ്റി ആക്ട് എന്നി വിഷയങ്ങളെ ആസ്പദമാക്കിയാണ് ശില്‍പശാല സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സറീന ഹസീബ് ഉദ്ഘാടനം ചെയ്തു. ഭൂജല വകുപ്പിന്റെ സേവനങ്ങള്‍, വകുപ്പിന്റെ വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളും എന്ന വിഷയത്തില്‍ ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ അനിത നായരും ജല സംപോഷണം, സംരക്ഷണം, കേരള ഭൂജല ക്രമീകരണവും നിയന്ത്രണവും ആക്ട് - 2002 എന്ന വിഷയം ജൂനിയര്‍ ഹൈഡ്രോ ജിയോളജിസ്റ്റ്  അരുണ്‍ പ്രഭാകറും സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് ഹെല്‍ത്ത് ഡിവിഷന്‍ അംഗം പി.കെ.സി. അബ്ദു റഹിമാന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ.ടി അഷറഫ്, വഹിച്ച ശില്‍പശാലയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ജോഷിലാല്‍, ജൂനിയര്‍ ജിയോഫിസിസിസ്റ്റ് ദിലീപ് അമര്‍നാഥ് എന്നിവര്‍ സംസാരിച്ചു.

date