Post Category
പോത്തുകല്‍ ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം
ജില്ലാ ആസൂത്രണ അഡ്‌ഹോക്ക് സമിതി യോഗത്തില്‍ പോത്തുകല്‍ ഗ്രാമ പഞ്ചായത്തിന്റെ 11.72 കോടി രൂപ അടങ്കല്‍ വരുന്ന 115 പ്രൊജക്ടുകള്‍ക്ക് അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീക്കയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അംഗീകാരം. ജില്ലയില്‍ 2021-22 വാര്‍ഷിക പദ്ധതി അംഗീകാരം നേടുന്ന ആദ്യ തദ്ദേശ ഭരണ സ്ഥാപനമായ പോത്തുകല്‍ ഗ്രാമ പഞ്ചായത്തിനെ യോഗം അഭിനന്ദിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്, ചാലിയാര്‍ ഗ്രാമപഞ്ചായത്ത്, മൊറയൂര്‍ ഗ്രാമപഞ്ചായത്ത് എന്നീ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2020-21 വാര്‍ഷിക പദ്ധതി ഭേദഗതിയ്ക്കും യോഗം അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം. ഡോ.റജില്‍ എം.സി, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.എ. ഫാത്തിമ, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments