Skip to main content

സംസ്ഥാന കര്‍ഷക ക്ഷേമ ബോര്‍ഡ് ഉടന്‍ ആരംഭിക്കും: മന്ത്രി കെ.കൃഷ്ണന്‍കുട്ടി

 

കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങളില്‍ അവകാശ ലാഭം ഉറപ്പാക്കുന്ന സംസ്ഥാന കര്‍ഷക ക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന്
ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. പന്നിപെരുന്തല ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ക്ഷീര സംഘം കെട്ടിടവും ഫാര്‍മേഴ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് കര്‍ഷകര്‍ക്ക് കൂടുതല്‍ ഗുണപ്രദമാണ്. ഇതിലെ സാധ്യതകള്‍ ഉപയോഗിക്കാനാവണം. കാര്‍ഷിക ക്ഷീര മേഖലകളിലേക്ക് കുത്തകകള്‍ കടന്നുവരുന്നത് വലിയ ആശങ്കയാണ്. കര്‍ഷകര്‍ക്ക് ലാഭം ഉറപ്പാക്കുന്നതിലൂടെ കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും കാര്‍ഷിക മേഖലയ്ക്കും വലിയ നേട്ടങ്ങള്‍ ഉണ്ടാവും. കര്‍ഷകനെ രാഷ്ട്രസേവകനായി അംഗീകരിച്ച് അവകാശങ്ങള്‍ ഉറപ്പാക്കുന്നതാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി പറഞ്ഞു.
 
പരിപാടിയില്‍ ക്ഷീര സംഘം പ്രസിഡന്റ് വി ഹക്കിം അധ്യക്ഷനായി. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ വി മുരുകദാസ്, ജില്ലാ പഞ്ചായത്ത് അംഗം മിനി മുരളി, നല്ലേപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അനീഷ, ത്രിതല പഞ്ചായത്ത് പ്രതിനിധികളായ സുജാത, സതീഷ്, കെ സതീഷ്, ബിന്ദു വിജയന്‍, മുത്തു, രാജേഷ്, കല, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍  ജെ എസ് ജയസുജീഷ്, കെ ചെന്താമര, ഡി. ജയപാലന്‍,  വി. ആര്‍. സോഫി, സി ഷണ്മുഖ സുന്ദരം, ഗീത ബാബുലാല്‍ എന്നിവര്‍ സംസാരിച്ചു. കര്‍ഷകരെയും സഹകാരികളെയും പരിപാടിയില്‍ ആദരിച്ചു.

date