Skip to main content

തരൂര്‍ മണ്ഡലത്തിലെ സമഗ്രമായ 12 പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും ഇന്ന്;  മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കും

 

മന്ത്രി എ.കെ ബാലന്റെ എം.എല്‍.എ ഫണ്ടും ആസ്തിവികസന ഫണ്ടും അംബേദ്കര്‍ സ്വയംപര്യാപ്ത ഗ്രാമഫണ്ടും ഉപയോഗിച്ച് നിര്‍മ്മാണം ആരംഭിക്കുന്നതും പൂര്‍ത്തിയായതുമായ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും ഇന്ന് (ഫെബ്രുവരി 18) രാവിലെ 11.30 ന് പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്കക്ഷേമ- നിയമ- സാംസ്‌കാരിക- പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ ബാലന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. കെ ചാമുണ്ണി അധ്യക്ഷനാവും.

തരൂര്‍ മണ്ഡലത്തിലെ സമഗ്രമായ 12 പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവുമാണ് നടക്കുന്നത്. ഓരോ കോടി ചെലവില്‍ വടക്കഞ്ചേരി ചെക്കിണി എസ്.സി കോളനി, കണ്ണമ്പ്ര കുന്നിശ്ശേരിപ്പറമ്പ് എസ്.സി കോളനി, കണ്ണമ്പ്ര കുണ്ടന്‍ചിറ എസ്.സി കോളനി, കണ്ണമ്പ്ര നടത്തിപ്പാറ-രക്കാണ്ടി എസ്.സി കോളനി, പോരിങ്ങോട്ടുകുറിശ്ശി ചീരാക്കുളമ്പ് എസ്.സി കോളനി, കോട്ടായി മുരുന്നിക്കാട് എസ്.സി കോളനി എന്നിവയുടേയും 10 ലക്ഷം വീതം ചെലവില്‍ പുതുക്കോട് തിരുവടി കോനത്ത് റോഡ്, കണ്ണമ്പ്ര കൊക്കിക്കുളമ്പ് റോഡ് എന്നിവയുടേയും 15 ലക്ഷം ചിലവില്‍ കുത്തനൂര്‍ കുടുംബശ്രീ കെട്ടിടം, 20 ലക്ഷം ചെലവില്‍ കണ്ണമ്പ്ര സംഘം കലാസമിതി വായനശാല കെട്ടിടം എന്നിവയുടേയും പ്രവൃത്തി ഉദ്ഘാടനമാണ് നടക്കുന്നത്. കൂടാതെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ തോലനൂര്‍ ഗവ. ആര്‍ട്സ് & സയന്‍സ് കോളേജ് കെട്ടിടം (25 ലക്ഷം), കോട്ടായി ചെറുകുളം ക്ഷീരോത്പാദക സഹകരണസംഘം കെട്ടിടം (12.5 ലക്ഷം) എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.

അതത് കേന്ദ്രങ്ങളില്‍ നടക്കുന്ന പരിപാടിയില്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, കുത്തനൂര്‍, പെരിങ്ങോട്ടുകുറിശ്ശി, കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ലിസ്സി സുരേഷ്, ഹസീന ടീച്ചര്‍, ടി.സഹദേവന്‍, രാധാ മുരളി, എ. സതീഷ് എന്നിവരും കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ദേവദാസ്, പാലക്കാട് ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ കെ. മല്ലിക, പാലക്കാട് ജില്ലാ എല്‍.എസ്.ജി.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി.എസ് അനീഷ്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എം.ജെ അരവിന്ദാക്ഷന്‍ ചെട്ടിയാര്‍ എന്നിവര്‍ പങ്കെടുക്കും.

date