Skip to main content

ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ വിശ്രമവേളയാക്കി ഉത്തരവ്

 

ജില്ലയില്‍ ഏപ്രില്‍ 30 വരെയുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് മണി വരെയുള്ള സമയം വിശ്രമവേളയാക്കിയതായി ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു. ഇവരുടെ ജോലി സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ എട്ട് മണിക്കൂറായി നിജപ്പെടുത്തി ഉത്തരവായി. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ വെയിലത്ത് ജോലി ചെയ്യുന്നവര്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന തരത്തിലും ക്രമീകരിക്കേണ്ടതാണ്. ജില്ലയിലെ തൊഴിലുടമകള്‍ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും അല്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു.

date