Post Category
കേര കേരളം സമൃദ്ധ കേരളം പദ്ധതി ഡോക്യുമെൻ്റേഷൻ പ്രകാശനം
കേര കേരളം സമൃദ്ധ കേരളം പദ്ധതിയുടെ ഭാഗമായുള്ള ഡോക്യുമെൻ്റേഷൻ പ്രകാശനം തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ പി സി ബാലഗോപാൽ നിർവഹിച്ചു. ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സർവ്വേ ജില്ലയിൽ ആദ്യം പൂർത്തീകരിച്ച പാഞ്ഞാൾ, മേലൂർ, പരിയാരം, കാടുകുറ്റി പഞ്ചായത്തുകൾ ചടങ്ങിൽ ആദരിച്ചു.
പദ്ധതിയുടെ ഭാഗമായി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൻ കീഴിൽ, തൃശൂർ ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ കോൾ ബണ്ടുകളിൽ തെങ്ങിൻ തൈകൾ വച്ചുപിടിപ്പിച്ച് സംരക്ഷിക്കുന്ന പ്രവൃത്തി നടന്നു വരുന്നു.
മണ്ണുത്തി കില സി എച്ച് ആർ ഡി ( ഇ ടി സി )പ്രിൻസിപ്പൾ കെ ജി അനിൽ, ചാലക്കുടി ബി ഡി ഒ പി ആർ അജയ്ഘോഷ് തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments