Post Category
ഡിപ്പാർട്ട്‌മെന്റൽ പരീക്ഷ: ഐ.എം.ജി പരിശീലനത്തിന് 28 വരെ അപേക്ഷിക്കാം
ഡിപ്പാർട്ട്‌മെന്റൽ പരീക്ഷയ്ക്ക് ഐ.എം.ജി നടത്തുന്ന ഓൺലൈൻ പരിശീലനത്തിന് 28 വരെ അപേക്ഷിക്കാം. പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെടുന്നവർ കോഴ്‌സ് ഫീസായി 5000 രൂപ പരിശീലന തിയതിക്കു മുമ്പ് ഡയറക്ടർ, ഐ.എം.ജി തിരുവനന്തപുരം എന്ന പേരിൽ ഡിമാന്റ് ഡ്രാഫ്റ്റായോ പണമായോ ബാങ്ക് അക്കൗണ്ട് വഴിയോ (A/c No. 57044155939, IFSC: SBIN0070415, State Bank of India, Vikas Bhavan, Thiruvananthapuram) അടയ്ക്കണം. ഡയറക്ടർ, ഐ.എം.ജി വികാസ് ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിലോ imgtvpm@gmail.com ലോ അയക്കണം. വിശദവിവരങ്ങൾക്ക്: www.img.kerala.gov.in.
പി.എൻ.എക്സ്. 919/2021
date
- Log in to post comments