Skip to main content
വാളയാർ വനം വകുപ്പ് പരിശീലന കേന്ദ്രത്തിൽ   ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡ്  മന്ത്രി കെ.രാജു ഓൺലൈനായി ഉദ്ഘാടനം ചെയുന്നു

വനം-വന്യജീവി സംരക്ഷണത്തോടൊപ്പം സമൂഹത്തിന് ഉതകുന്ന  പ്രവർത്തനങ്ങളും നടപ്പാക്കണം: മന്ത്രി കെ. രാജു 

 

വനം -വന്യജീവി സംരക്ഷണത്തോടൊപ്പം സമൂഹത്തിന് ഉതകുന്ന രീതിയിൽ പ്രവർത്തിക്കാൻ കൂടി പരിശീലനം പൂർത്തിയാക്കിയ ബീറ്റ് ഓഫീസർമാർക്ക് കഴിയണമെന്ന്  വനം -വന്യജീവി -മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ കെ രാജു പറഞ്ഞു. വാളയാറിലെ വനം വകുപ്പ് പരിശീലന കേന്ദ്രത്തിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ       110, 111 ബാച്ച് ബീറ്റ് ഓഫീസർമാരുടെ പാസിംഗ് ഔട്ട്  പരേഡ് ഓൺലൈനായി ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കാലോചിതമായ മാറ്റങ്ങൾ വരുത്തിയ പരിശീലനമാണ്  ബീറ്റ്  ഫോറസ്റ്റ് ഓഫീസർമാർക്ക് നൽകുന്നത്.  പരിശീലനം പൂർത്തിയാക്കിയവരെ മാത്രമേ ചുമതലകൾ നൽകി ജോലിക്ക് നിയോഗിക്കൂ എന്നതാണ് നയമെന്നും മന്ത്രി പറഞ്ഞു.  കായിക- യുവജനക്ഷേമ ഡയറക്റ്ററേറ്റിന്റെ സഹകരണത്തോടെ വന പരിശീലന കേന്ദ്രത്തിൽ ആരംഭിച്ച ഇൻഡോർ കോർട്ടിന്റെ ഉദ്‌ഘാടനവും മന്ത്രി നിർവ്വഹിച്ചു. 

വളയാർ വന പരിശീലന കേന്ദ്രത്തിലെ  110, 111 ബാച്ചുകളിലായി 80  പേരാണ് പരിശീലനത്തിന് ഉണ്ടായിരുന്നത്. ഇതിൽ 70 പേർ പരിശീലനം  പൂർത്തിയാക്കി.  20 സ്ത്രീകളും 50 പുരുഷന്മാരുമായിരുന്നു പരിശീലനാർത്ഥികൾ.    പരേഡിൽ   പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആൻഡ്   ഫോറസ്റ്റ് ഫോഴ്സ് ഹെഡ് പി.കെ കേശവൻ ഐ.എഫ്.എസ് സല്യൂട്ട് സ്വീകരിച്ച് സത്യവാചകം ചൊല്ലിക്കൊടുത്തു. പരിശീലനത്തിൽ മികവ്   പുലർത്തിയവർക്കുള്ള പുരസ്‌കാരങ്ങളും ഉദ്യോഗാർഥികൾക്കുള്ള സർട്ടിഫിക്കറ്റും വിതരണം ചെയ്തു. 

പരിപാടിയിൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആൻഡ് ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ് പി.കെ കേശവൻ ഐ.എഫ്.എസ് അധ്യക്ഷനായി.  പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ദേവേന്ദ്രകുമാർ വർമ്മ ഐ.എഫ്.എസ് മുഖ്യാതിഥിയായി.  ഫോറസ്റ്റ് കൺസർവേറ്റർ എം നീതുലക്ഷമി,  പാലക്കാട് ചീഫ് ഫോറസ്റ് കൺസർവേറ്റർ   വിജയാനന്ദൻ, പാലക്കാട് ഡി.എഫ്.ഒ കുറാ ശ്രീനിവാസ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സി.പി. അനീഷ്, അസിസ്റ്റന്റ് എഞ്ചിനീയർ ഹേമന്ത് ബാബു, ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്റ്റർ ആർ. കീർത്തി എന്നിവർ സംസാരിച്ചു.
 

date