Skip to main content

ഇന്ന് കോവിഡ് 19 മുന്നണി പ്രവർത്തകർക്കുള്ള  കുത്തിവെപ്പെടുത്തത് ആകെ 469 പേർ

 

ജില്ലയില്‍ 13 കേന്ദ്രങ്ങളിലായി 15 സെഷനുകളിലൂടെ ഇന്ന്(ഫെബ്രുവരി 13) കോവിഡ് വാക്‌സിന്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത്  469 മുന്നണി പ്രവർത്തകർ. രജിസ്റ്റർ ചെയ്തവരിൽ 1500 പേർക്കാണ് ഇന്ന് കുത്തിവെപ്പ് നിശ്ചയിച്ചിരുന്നത്. പോലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളിൽ നിന്നുള്ളവരായിരുന്നു ഇന്ന് കുത്തിവയ്പ് സ്വീകരിച്ചത്. വാക്സിൻ എടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെ ജില്ലയിൽ കോവിഡ് 19 പ്രതിരോധ കുത്തിവെയ്പ്പെടുത്തവരുടെ ആകെ എണ്ണം 25347 ആയി

date